പ്രണവ് തെക്കേടത്ത്
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ശ്രീലങ്കയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് ചരിത് അസലങ്ക പുറത്തെടുക്കുന്നത്. ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമൊക്കെ ആ ടാലന്റഡ് ബാറ്ററുടെ ചില മികച്ച ഇന്നിങ്സുകള്‍ നമ്മള്‍ വീക്ഷിക്കുന്നുണ്ട്.
നാലാം ഏകദിനത്തില്‍ ഓസീസിനെതിരെ ബോളുകളെ അതിന്റെ മെറിറ്റില്‍ നേരിട്ട്, തന്റെ നാച്ചുറല്‍ ഇന്‍സ്റ്റിന്‍ക്ട് നിയന്ത്രിച്ചുകൊണ്ട് ധനഞ്ജയ ഡിസില്വക്ക് സെക്കന്റ് ഫിഡില്‍ ആയി തുടങ്ങിയൊരു ഇന്നിംഗ്‌സ്, ഡിസില്‍വ പുറത്തായതിന് ശേഷം സ്‌കോറിങ് വേഗത തന്റെ ഉത്തരവാദിത്തമായി കണ്ട് മുന്നോട്ട് പോവുന്നൊരു ക്ലാസ്സി knock.
Read more
കരിയറിലെ ആദ്യ സെഞ്ചുറി തന്റെ പേരിലാക്കുമ്പോള്‍ അസലങ്കയെന്ന ബാറ്ററില്‍ ആ ടീമിനെ വരും കാലങ്ങളില്‍ മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ ചേരുവകളുമുണ്ടെന്ന് പറയേണ്ടി വരും.