ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

രണ്ടാം ടി20യിൽ അയർലൻഡിനെ പാകിസ്ഥാൻ തോൽപ്പിച്ചതിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ സ്വാധീനം പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ അംഗീകരിച്ചു. ടി20യിൽ 50ന് മുകളിൽ ബാറ്റിംഗ് ശരാശരിയുള്ള രണ്ട് ബാറ്റർമാർ ആയ കോഹ്‌ലിയും താനും എങ്ങനെയെന്ന് റിസ്‌വാനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം വിരാട് കോഹ്‌ലി തങ്ങളുടെ ഡ്രസിങ് റൂമിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വാചാലനായത്.

“അദ്ദേഹം ഒരു നല്ല കളിക്കാരനാണ്, ഞങ്ങൾ അവനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഞാൻ അവനെ ബഹുമാനിക്കുന്നു,” റിസ്വാൻ പറഞ്ഞു. ഞായറാഴ്ച ഡബ്ലിനിൽ അയർലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച പാകിസ്ഥാൻ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. നായകൻ ബാബർ ടീമിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ “ഒരു ആശ്വാസമാണ് ഇപ്പോൾ തോന്നുന്നത്. അവർ കളിക്കുന്ന രീതിയുടെ എല്ലാ ക്രെഡിറ്റും ബാറ്റ്‌സ്മാൻമാർക്കാണ്. ഇന്നിംഗ്‌സ് ബ്രേക്കിൽ, 18 അല്ലെങ്കിൽ 19 ഓവറുകളിൽ ഞങ്ങൾ റൺ പിന്തുടരാൻ തീരുമാനിച്ചു. ആദ്യ 6 ഓവറിൽ ഞങ്ങൾക്ക് രണ്ട് വിക്കറ്റ് നഷ്ടമുണ്ടായെങ്കിലും റിസ്വാനും ഫഖറും ഞങ്ങളെ രക്ഷിച്ചു”ബാബർ പറഞ്ഞു.

റിസ്‌വാൻ്റെ ഇന്നിംഗ്‌സിൻ്റെ സ്വാധീനത്തെക്കുറിച്ചും ബാബർ പറഞ്ഞു, “അദ്ദേഹം പരിചയസമ്പന്നനാണ്, അവൻ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നു. പ്രത്യാക്രമണം നടത്താൻ ഇന്നലെ ഞങ്ങൾക്ക് സാധിച്ചു. എതിരാളികളും മികച്ചവരാണ്. എന്തായാലും ജയിക്കാൻ സാധിച്ചതിൽ സന്തോഷം. ” ബാബർ പറഞ്ഞു.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ബാബർ റൺ ഒന്നും എടുക്കാതെയാണ് പുറത്തായത്.