ഇന്ത്യൻ സീനിയർ പേസർ ഭുവനേശ്വർ കുമാറിന് വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഈ കാലഘട്ടത്തിൽ നടത്തിയത് . എന്നിരുന്നാലും, തുടർച്ചയായ പരിക്കുകൾ കാരണം, അദ്ദേഹത്തിന് കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ, മുൻ ഓസ്‌ട്രേലിയൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഭുവനേശ്വർ കുമാറിനെ ഏറ്റവും വലിയ ശല്യമായിട്ടും തന്നെ അലോസരപ്പെടുത്തിയ താരമായിട്ടും പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ, ഭുവനേശ്വർ ഏഴ് തവണ ഫിഞ്ചിനെ പുറത്താക്കി, നാല് തവണ ഏകദിന മത്സരങ്ങളായിലാണ് ഇത്തരത്തിൽ പുറത്താക്കിയത്. 2019 ലെ ഒരു പരമ്പരയിലാണ് തുടർച്ചയായി നാല് തവണയാണ് താരത്തെ പുറത്താക്കിയത് . ആരാധകനുമായി പങ്കുവെച്ച ചോദ്യോത്തര പംക്തിയിൽ ഫിഞ്ച് ഭുവിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത് ഇങ്ങനെ:
“ഭുവനേശ്വർ കഴിഞ്ഞ 15 വർഷക്കാലം എന്നെ ശല്യം ചെയ്തു. അവന്റെ മുന്നിൽ ഞാൻ ശരിക്കും മടുത്തു.” താരം പറഞ്ഞു.
അതേസമയം ഈ വർഷമാണ് ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2018 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 172 റൺസോടെ, 2013-ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 156 റൺസ് എന്ന തന്റെ മുൻ സ്‌കോർ തകർത്തുകൊണ്ട്, ഏറ്റവും മികച്ച മൂന്ന് ടി20 ഐ സ്‌കോറുകളിൽ രണ്ടെണ്ണം എന്ന റെക്കോർഡ് താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. മേജർ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പിൽ നായകനായ എച്ച് സാൻ ഫ്രാൻസിസ്കോ യൂണികോൺസ്.
മറുവശത്ത്, 2022 നവംബറിൽ ന്യൂസിലൻഡിനെതിരായ ടി20 ഐയിൽ ടീമിനായി അവസാനമായി കളിച്ചിട്ടുള്ള ഭുവനേശ്വറിന് ടീം ഇന്ത്യയ്‌ക്കായി കളിക്കാൻ അവസരം ലഭിക്കാനിടയില്ല. എന്നിരുന്നാലും 33 കാരനായ അദ്ദേഹം സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സ്ഥിരം നായകൻ എയ്ഡൻ മാർക്രമിന്റെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനായി.
Read more
അടുത്തിടെ, തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റർ എന്ന ഭാഗം താരം നീക്കം ചെയ്യുകയും ചെയ്തിരുന്നു.