ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് റേസിന് പുറത്താണ്. എന്നാൽ അഞ്ച് തവണ ചാമ്പ്യൻമാർ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം മത്സരത്തിൽ ഒരു മുൻനിര ഫ്രാഞ്ചൈസിയെപ്പോലെയാണ് കളിച്ചത്. ഫോമിലല്ലാത്ത ഹാർദിക് പാണ്ഡ്യ ഫോമിലേക്ക് മടങ്ങിയെത്തി. സീസണിലെ നാലാം വിജയത്തിനായി 174 റൺസ് പിന്തുടരുന്ന വാങ്കഡെ സ്റ്റേഡിയം സൂര്യകുമാർ യാദവിന്റെ മറ്റൊരു മാസ്റ്റർക്ലാസിനും സാക്ഷ്യം വഹിച്ചു.

ഹാർദിക്കിന്റെ ടീമിന് രോഹിത് ശർമ്മ, ഇഷാൻ കിഷൻ, നമാൻ ധിർ എന്നിവരെ ആദ്യമേ തന്നെ നഷ്ടമായി. എന്നാൽ 17.2 ഓവറിൽ സ്‌കൈയും തിലക്കും ടാസ്‌ക് പൂർത്തിയാക്കി. ടി 20 റാങ്കിങ്ങിൽ താൻ എന്തുകൊണ്ടാണ് താൻ ഒന്നാം റാങ്കിങ്ങിൽ നിൽക്കുന്നത് എന്ന് കാണിക്കുന്ന തരത്തിൽ ഉള്ള സെഞ്ചുറിയാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്. 51 പന്തിലാണ് താരം 102 റൺ അടിച്ചുകൂട്ടിയത്.

അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രകടനം എല്ലാവരേയും ആകർഷിച്ചു, ദക്ഷിണാഫ്രിക്കൻ പേസർ വെയ്ൻ പാർനെൽ സൂര്യകുമാർ യാദവിൻ്റെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു. അന്യഗ്രഹജീവിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.’സൂര്യകുമാറിനെ ആരെങ്കിലും ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വ്യക്തി വ്യത്യസ്തനാണ്, വ്യത്യസ്തനാണ്. 👽,” അദ്ദേഹം X-ൽ എഴുതി.

ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ഏതാനും മത്സരങ്ങൾ നഷ്ടമായ യാദവ്, സീസണിലെ തൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഡക്ക് ആയി പുറത്തായിരുന്നു. എന്നിരുന്നാലും, ഫോമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 1 സെഞ്ചുറിയും 3 അർധസെഞ്ചുറികളും നേടി. 9 മത്സരങ്ങളിൽ നിന്ന് 189 പന്തിൽ 334 റൺസാണ് താരം നേടിയത്. 35 ഫോറുകളും 18 സിക്‌സറുകളും നേടിയ വലംകൈയ്യൻ ബാറ്റർ 41.75 ശരാശരിയിലും 176.71.എ സ്‌ട്രൈക്ക് റേറ്റിലുമാണ് റണ്ണുകൾ നേടിയത്.

Read more

2024 ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ അദ്ദേഹത്തിൽ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.