ഞാൻ ജീവിതത്തിൽ കളിച്ചതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം അതാണ്, സമ്മർദ്ദം കാരണം ഒരുപാട് ബുദ്ധിമുട്ടി; നജ്മുൽ ഷാൻ്റോ പറയുന്നത് ഇങ്ങനെ

ശ്രീലങ്ക ടി20 ലോകകപ്പിൽനിന്ന് പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോടും തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ആറ് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് തുടക്കത്തിൽ പതറിയെങ്കിലും ലിറ്റൺ ദാസും തൗഹീദ് ഹൃദോയിയും കൂടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തൗഹീദ് ഹൃദോയി 20 ബോളിൽ 40 റൺസും ലിറ്റൺ ദാസ് 38 ബോളിൽ 36 റൺസും നേടി. ഇരുവരും പുറത്തായതിന് പിന്നാലെ മത്സരം പിന്നെയും ടൈറ്റായി. 18ആം ഓവറിൽ തുഷാര റിഷാദ് ഹൊസൈനെയും ടസ്‌കിൻ അഹമ്മദിനെയും അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ശ്രീലങ്ക ജയം മണത്തു. അവസാന 12 പന്തിൽ 11 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19ആം ഓവറിന്റെ ആദ്യ പന്തിൽ മഹ്‌മൂദുള്ള ശനകയെ സിക്‌സ് പറത്തി. ഈ ഓവറിൽ തന്നെ അവർ കളിയും പൂർത്തിയാക്കി. മഹ്‌മൂദുള്ള 16 റൺസെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശ് നായകൻ നജ്മുൽ ഷാൻ്റോ വിജയം ഉറപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചു, സൂപ്പർ 8 ഘട്ടത്തിലേക്ക് ഗൗരവമായ ചുവടുവെപ്പ്. “എൻ്റെ കരിയറിൽ ഇത്തരമൊരു സമ്മർദ മത്സരം കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ ഗെയിം ജയിച്ചതിൽ സന്തോഷമുണ്ട്,” മത്സരത്തിന് ശേഷമുള്ള സംഭാഷണത്തിൽ ഷാൻ്റോ പറഞ്ഞു.

13 പന്തിൽ ഏഴു റൺസ് മാത്രം നേടിയ ഷാൻ്റോ നിരാശപ്പെടുത്തി.

Latest Stories

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍

എംബിബിഎസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; വിശദീകരണവുമായി കോളേജ് അധികൃതര്‍

ഇന്ത്യ കീഴടക്കി, ഇത് ചരിത്രക്കുതിപ്പ്; 2025ലെ മിന്നും നേട്ടം, സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഇന്ത്യൻ ടീം പിആർ താരങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കണം, സഞ്ജു അടക്കമുള്ള താരങ്ങൾക്ക് പ്രാധാന്യം അവിടെയാണ്; ഇന്ന് അതിന് പറ്റുന്ന പ്രധാന ആൾ മലയാളി താരം തന്നെ

ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടി വിദേശികള്‍; റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും വില വര്‍ദ്ധിക്കുമോ?

BGT 2024-25: തനിസ്വഭാവം കാട്ടി ഓസ്‌ട്രേലിയ, അപമാനം തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

സിനിമ കണ്ട് കൃഷി തുടങ്ങി പണം കളഞ്ഞു, പശുവിനെ വാങ്ങി നഷ്ടക്കച്ചവടത്തിന് വിറ്റു.. എനിക്ക് എല്ലാം പെട്ടെന്ന് മടുക്കും: രമ്യ സുരേഷ്

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ലയണൽ മെസിക്ക്; ചടങ്ങിൽ പങ്കെടുക്കാതെ താരം

സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍

തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ