ഞാൻ ഒന്ന് വിഷമിച്ച സമയം ആയിരുന്നു അത്, ആ സമയത്ത് സഞ്ജു ഭായ് എന്നോട് അത് പറഞ്ഞതോടെയാണ് ഞാൻ ശാന്തനായത് ; മത്സരശേഷം വെളിപ്പെടുത്തലുമായി ജയ്‌സ്വാൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളറുമാരെ ഈഡൻ ഗാർഡൻസിൽ യശസ്വി ജയ്‌സ്വാൾ കൂട്ടക്കൊല ചെയ്ത രാത്രിയിൽ ഇന്നലെ രാജസ്ഥാൻ റോയൽസ് 13.1 ഓവറിൽ 150 റൺസ് പിന്തുടർന്നപ്പോൾ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് ജയ്‌സ്വാൾ നേടിയത്.

കൊൽക്കത്ത ബാറ്റ്‌സ്മാന്മാർ റൺസ് കണ്ടെത്താൻ വളരെ വിഷമിച്ച ട്രാക്കിലാണ് ജയ്‌സ്വാൾ ആദ്യ ഓവറിൽ തന്നെ 26 റൺസ് നേടിയത്. ആദ്യ 2 പന്തിലും സിക്സ് അടിച്ച് തുടങ്ങിയ ജയ്‌സ്വാളിനെ പിടിച്ചുകെട്ടാൻ ഒരു മരുന്നും കൊൽക്കത്ത ബോളറുമാരുടെ അടുത്ത് ഇല്ലായിരുന്നു. അതിനിടയിൽ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ നിതീഷ് റാണ തന്നെ ആദ്യ ഓവർ എറിയുകയും ചെയ്തു. അതോടെ സമ്മർദ്ദം മുഴുവൻ കൊൽക്കത്തക്കായി.

എന്നിരുന്നാലും, ജയ്‌സ്വാളിന് ചെറിയ അബദ്ധം പറ്റിയ ഒരു നിമിഷം മത്സരത്തിൽ ഉണ്ടായിരുന്നു. രണ്ടാം ഓവറിലെ നാലാമത്തെ ഡെലിവറിക്ക് ശേഷം, ഇല്ലാത്ത സിംഗിളിനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം  ജോസ് ബട്ട്‌ലറുടെ റണ്ണൗട്ടിൽ കലാശിച്ചു. ആവശ്യമില്ലാത്ത ആ ഓട്ടം മാത്രം ആയിരുന്നു താരത്തിന് പറ്റിയ അബദ്ധം. അതിനോടകം തന്നെ ജയ്‌സ്വാൾ 27 റൺസ് നേടിയിരുന്നു.

ജോസ് പുറത്തായപ്പോൾ എത്തിയതോ സഞ്ജു സാംസൺ, യുവതാരത്തെ ആ റണ്ണൗട്ട് സമ്മർദ്ദം ബാധിക്കാൻ പാടില്ല എന്നത് സഞ്ജുവിന് നിർബന്ധം ഉണ്ടായിരുന്നു. അതിനാൽ തന്നെ ക്രീസിൽ എത്തിയ ഉടനെ സഞ്ജു ചെയ്തത് അദ്ദേഹത്തെ ശാന്തനാക്കി എന്നതാണ്.

“ഇത് (റൺ ഔട്ട്) ഗെയിമിൽ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, ആരും അത് മനഃപൂർവം ചെയ്യുന്നില്ല. അതിനാൽ നല്ല രീതിയിൽ കളിക്കുന്നത് തുടരുക. സഞ്ജു ഭായ് എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘വിഷമിക്കേണ്ട, നിങ്ങളുടെ ഗെയിം കളിക്കുന്നത് തുടരൂ, നിങ്ങൾ നല്ല ഫോമിലാണ് ’ അതോടെ ഞാൻ ശാന്തനായി.” ജയ്സ്വാൾ മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ പറഞ്ഞു.

തന്റെ പ്രകടനത്തിൽ “ആത്മവിശ്വാസം” വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള മനസ്സോടെയാണ് താൻ എപ്പോഴും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതെന്നും ജയ്സ്വാൾ മത്സരശേഷം പറഞ്ഞു.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു