ഞങ്ങളും ലോകവും തമ്മിലാണ് ആ സമയത്ത് പോരാട്ടം നടന്നത്, ഹാർദിക് രോഹിത് പോരിൽ സംഭവിച്ചത് ഇങ്ങനെയായിരുന്നു: ജസ്പ്രീത് ബുംറ

ഐപിഎൽ 2024 ലെ രോഹിത്-ഹാർദിക് ക്യാപ്റ്റൻസി വിഷയവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യൻസ് സൂപ്പർ താരം ജസ്പ്രീത് ബുംറ മൗനം വെടിഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. ടീം ഹാർദിക് പാണ്ഡ്യയെ എങ്ങനെയാണ് പിന്തുണച്ചതെന്ന് ബുംറ പറഞ്ഞു. എന്നാൽ പുറംലോകത്തിന് ആ കഥകൾ വ്യത്യസ്തമായിരുന്നു. ശരിക്കും ലോകവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരമാണ് നടന്നതെന്ന് ബുംറ പറഞ്ഞു.

ഐപിഎൽ 2024 മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോയത്. രോഹിത് ശർമ്മയ്ക്ക് പകരം പുതിയ ക്യാപ്റ്റനായി നിയമിതനായ ഹാർദിക് പാണ്ഡ്യക്കെതിരെ ആരാധകർ തിരിയുകയും ചെയ്‌തു. ടൂർണമെൻ്റിലുടനീളം എയ്‌സ്-ഓൾറൗണ്ടറെ സ്വദേശത്തും പുറത്തും ആരാധകർ ട്രോളുകയും കളിയാക്കുകയും ചെയ്തു.

ബുംറ പറഞ്ഞത് ഇങ്ങനെ- “ചിലപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു, വികാരങ്ങൾ സംസാരിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങൾ ജീവിക്കുന്നത്. ആരാധകർ വികാരഭരിതരാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കളിക്കാർ വികാരാധീനരാണ്. ഇത് നിങ്ങൾ ഒരു ഇന്ത്യൻ കളിക്കാരനാണെന്നതിനെ ബാധിക്കുന്നു. എന്നാൽ നിങ്ങൾ അതിനെ ഒന്നും കാര്യമായി എടുക്കാതിരുനാൾ മതി. ” ബുംറ പറഞ്ഞു.

രോഹിത്തുമായി ഹാർദിക്കിന് പ്രശ്നം ഉണ്ടായെന്നും വലിയ ഗ്രുപ്പിസമാണ് മുംബൈയിൽ നടന്നതെന്നും ആളുകൾ പറഞ്ഞപ്പോൾ താരം പറഞ്ഞത് ഇങ്ങനെ- ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. നിങ്ങൾ ഇത് എല്ലാം കേൾക്കുമ്പോൾ സങ്കടം തോന്നും. ആ സമയത്ത് നിങ്ങളെ സഹായിക്കാൻ ഒരുപാട് ആളുകൾ വരും. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ അവനോടൊപ്പമുണ്ടായിരുന്നു, അവനുമായി സംസാരിച്ചു, അവൻ്റെ കുടുംബം എപ്പോഴും കൂടെ നിന്ന്. ലോകകപ്പ് നേടിയപ്പോൾ അവനോടുള്ള വിദ്വേഷവും മാറി” അദ്ദേഹം കൂട്ടിച്ചേർത്തു.