അന്നുണ്ടായിരുന്നവരില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍, ലങ്കയുടെ 'പറക്കും' താരം

ടീമുകളെ ശക്തമാക്കി മാറ്റുന്നതില്‍ ചില കളിക്കാരുടെ സാന്നിധ്യം ആ ടീമിന് വലിയൊരു മുതല്‍കൂട്ടായിരിക്കും.. ആ നിലയില്‍ തൊണ്ണൂറുകളിലെ ശ്രീലങ്കന്‍ ടീമിനെ സംബന്ധിച്ച് അവരെ സ്‌ട്രോങ് ആക്കി മാറ്റുന്നതില്‍ റോഷന്‍ മഹാനാമയെന്ന കളിക്കാരന്റെ സാന്നിധ്യം വളരെ വലുതായിരുന്നു..

ബാറ്റ് കൊണ്ട് എല്ലായ്‌പ്പോഴുമൊന്നും ഫോം ആവണമെന്നില്ല. തന്റെ ടീം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴോ, തോല്‍വിയെ അഭിമുഖീകരിക്കുമ്പോഴൊക്കെയായിരിക്കും മിക്കപ്പോഴും ഫൈറ്റിങ്ങ് സ്പിരിറ്റ് അയാളുടെ ശരീരത്തില്‍ കയറുന്നതും തന്റെ സ്‌റ്റൈലിഷ് ബാറ്റിങ്ങിന്റെ വിരുത് പുറത്ത് ചാടുന്നതുമൊക്കെ.

അത്തരത്തില്‍ പതിയെ, പതിയെ റണ്ണുയര്‍ത്തി എതിരാളികളില്‍ നിന്നും മത്സരം തട്ടിയെടുക്കുന്ന ഒരു മഹാനാമയെ കളിക്കളങ്ങള്‍ പലപ്പോഴും സാക്ഷിയായിട്ടുമുണ്ട്. പിന്നീട് ആ ഫൈറ്റിങ് സ്പിരിറ്റിന്റെ പൂര്‍ണ്ണഭാവം കണ്ടിരുന്നത് ഫീല്‍ഡിലാണ്..

അന്നുണ്ടായിരുന്നവരില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി ടീമിന് വളരെയേറെ മുതല്‍ കുട്ടായിരുന്ന ലങ്കയുടെ ‘പറക്കും’ ഫീല്‍ഡര്‍.. കളിക്കളത്തില്‍ പൊതുവെ വളരെ മാന്യനുമായി ഇദ്ദേഹത്തെയും, ആ കളിയെയും എന്തോ വലിയ ഇഷ്ടവുമായിരുന്നു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍