ഇനി അവന്റെ കാലമാണ് ഇന്ത്യൻ ക്രിക്കറ്റിൽ, അടുത്ത സൂപ്പർ താരത്തെക്കുറിച്ച് സഞ്ജു സാംസൺ; കൂടെ മറ്റൊരു കാര്യത്തിലും തുറന്നുപറച്ചിൽ

മികച്ച പ്രതിഭയാണെങ്കിലും സഞ്ജു സാംസൺ ഇന്ത്യൻ ടീമിനായി അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. അതിന് പല കാരണങ്ങൾ ഉണ്ട് എന്ന് പറയാം. വർഷങ്ങളായി സാംസൺ ടീമിനായി ചില മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്, പക്ഷേ സ്ഥിരത കുറവാണ് അദ്ദേഹത്തെ പല സമയത്തും ചതിച്ചിട്ടുള്ളത് എന്ന് പറയാം. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലായിരുന്നു അദ്ദേഹം അവസാനം ഇന്ത്യക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. സാംസൺ എപ്പോഴും ആക്രമണാത്മകമായി കളിക്കാൻ ഇഷ്ടപ്പെടുന്നു, ഇത് ഹ്രസ്വ ഫോർമാറ്റുകളിൽ അവനെ അപകടകരമായ ബാറ്ററായി മാറ്റി. രാജസ്ഥാൻ റോയൽസിൻ്റെ നായകൻ എന്ന നിലയിൽ സഞ്ജു ആരാധകരെ സമ്പാദിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ 153.39 സ്‌ട്രൈക്ക് റേറ്റിൽ 362 റൺസ് അദ്ദേഹം നേടിയിരുന്നു. 2022-ൽ അദ്ദേഹം 458 റൺസ് നേടി, തൻ്റെ ഫ്രാഞ്ചൈസിയെ ഫൈനലിലേക്ക് നയിച്ചു.

രാജസ്ഥാനെ സംബന്ധിച്ച് ഈ സീസണിൽ വലിയ രീതിയിൽ അവർക്ക് മുന്നോട്ട് പോകാൻ ഉണ്ട്. അല്ലാത്തപക്ഷം സഞ്ജുവിന് നായകസ്ഥാനം നഷ്ടപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. രാജസ്ഥാൻ ടീമിൽ നിലവിൽ 3 വിക്കറ്റ് കീപ്പർമാർ ആണുള്ളത്. സഞ്ജു, യുവതാരം ദ്രുവ് ജുറൽ, ജോസ് ബട്ട്ലർ എന്നിവർ ആണവർ. സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്.

“ഞങ്ങൾ മൂന്ന് പേർ പരിശീലന സമയത്ത് കീപ്പിംഗ്, ഫീൽഡിംഗ് സെഷനുകൾ ചെയ്യുന്നു. അവസാന നിമിഷം ആദം സാമ്പ പിന്മാറിയതിനെ കുറിച്ച്, ചോദിച്ചപ്പോൾ തനുഷ് കൊട്ടി എന്ന പകരക്കാരന് ഇത് മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ രണ്ട് സീസണുകളായി ഞങ്ങൾ അവനെ ട്രാക്കുചെയ്യുന്നു .മിടുക്കൻ ആണവൻ” സാംസൺ പറഞ്ഞു.

ജയ്‌സ്വാളിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്“അവൻ്റെ ഏറ്റവും മികച്ച ഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളൂ,” അദ്ദേഹം പറഞ്ഞു. “യശസ്വിയിൽ നമ്മൾ ഇനിയും കാണാത്ത ഒരുപാട് കാര്യങ്ങളുണ്ട്.” സഞ്ജു പറഞ്ഞു അവസാനിപ്പിച്ചു.

നായകൻ സഞ്ജുവിനെ സംബന്ധിച്ച് ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്താൻ സാധിച്ചത് മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തെ സഹായിക്കും. ലക്നൗവിനെതിരായ ആദ്യ മത്സരത്തിൽ 82 റൺസ് അദ്ദേഹം നേടിയിരുന്നു. ഈ സ്ഥിരത നിലനിർത്താൻ സാധിച്ചാൽ അത് സഞ്ജുവിന് വലിയ രീതിയിൽ ഗുണം ചെയ്യും.

പോയ കാലങ്ങളിൽ എല്ലാം ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു നടത്തിയത് എങ്കിലും അദ്ദേഹത്തെ സ്ഥിരത കുറവ് ചതിച്ചിട്ടുണ്ട്. ചില മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ ചിലതിൽ തിളങ്ങില്ല, അതാണ് സഞ്ജുവിനെ പലപ്പോഴും ചതിച്ചിട്ടുള്ള കാര്യമെന്ന് പറയാം. എന്നാൽ ലോകകപ്പ് മുന്നിൽ നിൽക്കെ സഞ്ജു ഏറ്റവും മികച്ച പ്രകടനം നടത്തി തിളങ്ങുമെന്ന് കരുതാം.