നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ടീമിനുള്ളില്‍ തന്നെ; വിലയിരുത്തലുമായി അക്തര്‍

ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. ഇപ്പോഴിതാ ഇന്ത്യയുടെ നായകനാവുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍.

ഹാര്‍ദിക് പാണ്ഡ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവുമ്പോഴുള്ള പ്രധാന വെല്ലുവിളി രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും അര്‍ഹിച്ച ബഹുമാനം നല്‍കി മുന്നോട്ട് പോവുകയെന്നതാണ്. ഇന്ന് ഹാര്‍ദിക് മികച്ച താരമായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം രോഹിത്തും കോലിയുമാണ്.

രണ്ട് പേരും നായകന്മാരായിരിക്കെ ഹാര്‍ദിക്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. കോഹ്‌ലിയും രോഹിത്തും ഇന്ത്യയുടെ ഇതിഹാസങ്ങളാണ്. അതുകൊണ്ടുതന്നെ അര്‍ഹിച്ച ബഹുമാനം ഇവര്‍ക്ക് നല്‍കേണ്ടതായുണ്ട്.

ധോണി നായകനായപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വലിയ ബഹുമാനം നല്‍കിയിരുന്നു. കോഹ്‌ലി ക്യാപ്റ്റനായപ്പോള്‍ ധോണിക്ക് അര്‍ഹിച്ച ബഹുമാനം നല്‍കി. രോഹിത് നായകനായപ്പോള്‍ കോഹ്‌ലിക്ക് ബഹുമാനം നല്‍കിയിരുന്നു.

ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നായകനാവുമ്പോള്‍ രോഹിത്തിനേയും കോഹ്‌ലിയേയും ബഹുമാനിക്കേണ്ടതായുണ്ട്. ഇരുവരും ആ ബഹുമാനം അര്‍ഹിക്കുന്നവരാണ്-അക്തര്‍ പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം