ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. ഇപ്പോഴിതാ ഇന്ത്യയുടെ നായകനാവുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍.
ഹാര്‍ദിക് പാണ്ഡ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവുമ്പോഴുള്ള പ്രധാന വെല്ലുവിളി രോഹിത് ശര്‍മക്കും വിരാട് കോഹ്ലിക്കും അര്‍ഹിച്ച ബഹുമാനം നല്കി മുന്നോട്ട് പോവുകയെന്നതാണ്. ഇന്ന് ഹാര്‍ദിക് മികച്ച താരമായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം രോഹിത്തും കോലിയുമാണ്.
രണ്ട് പേരും നായകന്മാരായിരിക്കെ ഹാര്‍ദിക്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. കോഹ്ലിയും രോഹിത്തും ഇന്ത്യയുടെ ഇതിഹാസങ്ങളാണ്. അതുകൊണ്ടുതന്നെ അര്‍ഹിച്ച ബഹുമാനം ഇവര്‍ക്ക് നല്‍കേണ്ടതായുണ്ട്.
ധോണി നായകനായപ്പോള്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് വലിയ ബഹുമാനം നല്‍കിയിരുന്നു. കോഹ്ലി ക്യാപ്റ്റനായപ്പോള്‍ ധോണിക്ക് അര്‍ഹിച്ച ബഹുമാനം നല്കി. രോഹിത് നായകനായപ്പോള്‍ കോഹ്ലിക്ക് ബഹുമാനം നല്‍കിയിരുന്നു.
Read more
ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നായകനാവുമ്പോള്‍ രോഹിത്തിനേയും കോഹ്ലിയേയും ബഹുമാനിക്കേണ്ടതായുണ്ട്. ഇരുവരും ആ ബഹുമാനം അര്‍ഹിക്കുന്നവരാണ്-അക്തര്‍ പറഞ്ഞു.