പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ ആഘാതമായി, മുൻ ക്രിക്കറ്റ് താരവും അമ്പയറുമായ മുഹമ്മദ് നസീർ(79) ദീർഘനാളത്തെ അസുഖത്തിന് പിന്നാലെ ലാഹോറിൽ അന്തരിച്ചു. 1969 നും 1984 നും ഇടയിൽ നീണ്ടുനിന്ന തൻ്റെ ക്രിക്കറ്റ് കരിയറിൽ ടീമിനായി അദ്ദേഹം 14 ടെസ്റ്റുകളും 4 ഏകദിനങ്ങളും കളിച്ചു. ഓൾറൗണ്ടറുടെ കരിയർ 14 വർഷം നീണ്ടുനിന്നു. കരിയറിൻ്റെ അവസാന ഘട്ടത്തിലാണ് കൂടുതലും അവസരങ്ങൾ കിട്ടിയത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുഹമ്മദ് നസീറിൻ്റെ വിയോഗത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടു. ഈ ദുഷ്‌കരമായ സമയങ്ങളിൽ നസീറിൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബോർഡ് അനുശോചനം രേഖപ്പെടുത്തി.”മുൻ ടെസ്റ്റ് ക്രിക്കറ്ററും അംപയറുമായ മുഹമ്മദ് നസീറിൻ്റെ വിയോഗത്തിൽ പിസിബി ദു:ഖിക്കുന്നു. 1969 മുതൽ 1984 വരെ 14 ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും അദ്ദേഹം പാകിസ്ഥാനെ പ്രതിനിധീകരിച്ചു, 37 അന്താരാഷ്ട്ര വിക്കറ്റുകൾ നേടി. അഞ്ച് ടെസ്റ്റുകളും 15 ഏകദിനങ്ങളും അമ്പയറായും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയംഗമമായ അനുശോചനം.”
1969-ൽ ന്യൂസിലൻഡിനെതിരെ കളിച്ച നസീറിന് അവിസ്മരണീയമായ ഒരു അരങ്ങേറ്റ ടെസ്റ്റ് ഉണ്ടായിരുന്നു. തൻ്റെ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിൽ 7-99 എന്ന നിലയിലാണ് താരം പോരാട്ടം അവസാനിപ്പിച്ചത്. തൻ്റെ ഓഫ് സ്പിൻ ബൗളിംഗ് കൊണ്ട് എല്ലാവരെയും ആകർഷിച്ചു. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി അദ്ദേഹം വിലപ്പെട്ട 29, 17 റൺസ് സ്‌കോർ ചെയ്തു. രണ്ട് ഇന്നിംഗ്സുകളിലും നസീർ പുറത്താകാതെ നിന്നു എന്നതാണ് ശ്രദ്ധേയം.
The PCB is saddened by the passing of former Test cricketer and umpire Mohammad Nazir. He represented Pakistan in 14 Tests and four ODIs from 1969 to 1984, taking 37 international wickets. He also officiated five Tests and 15 ODIs as an umpire. PCB offers its heartfelt… pic.twitter.com/ktBGvHdbuM
— Pakistan Cricket (@TheRealPCB) November 21, 2024
Read more