രാജ്യം ഒക്കെ രണ്ടാം സ്ഥാനത്ത് ഞങ്ങൾക്ക് വലുത് പണമാണ്, ദക്ഷിണാഫ്രിക്കൻ ടീമിന് വരാനിരിക്കുന്നത് പണി; ഇത് ചോദിച്ച് മേടിച്ചത്

2023 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. എന്തയാലും ഈ പിന്മാറ്റം കാരണം കിട്ടിയിരിക്കുന്നത് ദക്ഷണാഫ്രിക്കൻ ടീമിന് തന്നെയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള സൗത്താഫ്രിക്കന്‍ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. പുതിയതായി പ്രഖ്യാപിച്ച ഡൊമസ്റ്റിക്ക് ടി20 ലീഗ് കളിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.

ഓസ്‌ട്രേലിയയുമായി നടക്കുന്ന ടൂർണമെന്റിൽ വിജയിച്ചിരുന്നെങ്കിൽ യോഗ്യത മത്സരം കളിക്കാതെ തന്നെ ടീമിന് ലോകകപ്പിൽ എത്താമായിരുന്നു. പുതിയതായി നിലവിൽ വന്ന സൂപ്പർ ലീഗ് അടിസ്ഥാനത്തിൽ ആദ്യ എട്ട് ടീമുകളാക്കാൻ നേരിട്ട് യോഗ്യത കിട്ടുക. ഓസ്ട്രേലിയ എട്ടാം സ്ഥാനത്താണെങ്കിലും സിംബാവെക്ക് എതിരെ ഒരു പരമ്പര കൂടി ഉള്ളതിനാൽ സുരക്ഷിത സ്ഥാനത്തെത്താം.

ടെസ്റ്റ് പരമ്പരക്ക് ശേഷം തുടങ്ങുന്ന ഏകദിന പരമ്പരയുടെ തിയതി മാറ്റാനാണ് ദക്ഷിണഫ്രിക്ക അഭ്യർത്ഥിച്ചത് . എന്നാൽ ഉചിതമായ തീയതികൾ ഇല്ല എന്നതിനാൽ തന്നെ അവസാനം പരമ്പര ക്യാൻസൽ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

എല്ലാത്തിനും വലുത് പണം ഒഴുകുന്ന ലീഗാണെന്നും താരങ്ങൾക്കോ മാനേജ്മെന്റിനോ രാജ്യത്തോട് ഒരു കടപ്പാടും ഇല്ലെന്നും താരത്തിലുള്ള വിമർശനം ഉയർന്നുകഴിഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്