2023 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. എന്തയാലും ഈ പിന്മാറ്റം കാരണം കിട്ടിയിരിക്കുന്നത് ദക്ഷണാഫ്രിക്കൻ ടീമിന് തന്നെയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള സൗത്താഫ്രിക്കന്‍ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. പുതിയതായി പ്രഖ്യാപിച്ച ഡൊമസ്റ്റിക്ക് ടി20 ലീഗ് കളിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.
ഓസ്‌ട്രേലിയയുമായി നടക്കുന്ന ടൂർണമെന്റിൽ വിജയിച്ചിരുന്നെങ്കിൽ യോഗ്യത മത്സരം കളിക്കാതെ തന്നെ ടീമിന് ലോകകപ്പിൽ എത്താമായിരുന്നു. പുതിയതായി നിലവിൽ വന്ന സൂപ്പർ ലീഗ് അടിസ്ഥാനത്തിൽ ആദ്യ എട്ട് ടീമുകളാക്കാൻ നേരിട്ട് യോഗ്യത കിട്ടുക. ഓസ്ട്രേലിയ എട്ടാം സ്ഥാനത്താണെങ്കിലും സിംബാവെക്ക് എതിരെ ഒരു പരമ്പര കൂടി ഉള്ളതിനാൽ സുരക്ഷിത സ്ഥാനത്തെത്താം.
ടെസ്റ്റ് പരമ്പരക്ക് ശേഷം തുടങ്ങുന്ന ഏകദിന പരമ്പരയുടെ തിയതി മാറ്റാനാണ് ദക്ഷിണഫ്രിക്ക അഭ്യർത്ഥിച്ചത് . എന്നാൽ ഉചിതമായ തീയതികൾ ഇല്ല എന്നതിനാൽ തന്നെ അവസാനം പരമ്പര ക്യാൻസൽ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.
Read more
എല്ലാത്തിനും വലുത് പണം ഒഴുകുന്ന ലീഗാണെന്നും താരങ്ങൾക്കോ മാനേജ്മെന്റിനോ രാജ്യത്തോട് ഒരു കടപ്പാടും ഇല്ലെന്നും താരത്തിലുള്ള വിമർശനം ഉയർന്നുകഴിഞ്ഞു.