ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു ടിക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മറ്റു ചില ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ മത്സരത്തിന്റെ ടിക്കറ്റ് ലഭ്യമാണെങ്കിലും വില കേട്ടാല്‍ കണ്ണുതള്ളും. റീസെയില്‍ വെബ്സൈറ്റുകളില്‍ വിഐപി ടിക്കറ്റിന്റെ വില 33 ലക്ഷത്തിലധികമാണ്. പ്ലാറ്റ്ഫോം ഫീ കൂടി ചേരുമ്പോള്‍ ഇത് 41-ലക്ഷമാകും.
സ്റ്റബ്ഹബില്‍ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 1.04 ലക്ഷമാണ്. സീറ്റ്ഗീക്കില്‍ ഏറ്റവും കൂടിയ വില 1.86 കോടിയാണ്. 2023-ഏകദിനലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാളും മൂന്നിരട്ടിയാണിത്.
Read more
ഐസിസി വെബ്സൈറ്റ് പ്രകാരം ആറ് ഡോളര്‍ മുതലാണ് ടിക്കറ്റിന്റെ വില. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന്റെ പ്രീമിയം സീറ്റുകളുടെ വില നികുതിയില്ലാതെ 400 ഡോളറാണ്.