തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ പ്രേരകശക്തികള്‍; ഇതിഹാസങ്ങളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാള്‍

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടി. മത്സരത്തില്‍ യശ്വസി ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ അദ്ദേഹം തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. ആദ്യ ഇന്നിംഗ്സില്‍, 51 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 72 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ 45 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 51 റണ്‍സാണ് നേടിയത്.

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ രണ്ട് ഇതിഹാസ താരങ്ങളുടെ പേരുകള്‍ താരം വെളിപ്പെടുത്തി. നായകന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും പിന്തുണയാണ് തന്നെ ഇത്തരമൊരു പ്രകടനത്തിന് സഹായിച്ചതെന്ന് താരം പറഞ്ഞു.

ടീമിന് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പരമ്പരയില്‍ ഇറങ്ങിയത്. വിജയത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാണ്‍പൂരില്‍ ഞങ്ങള്‍ നേരിട്ടതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചെന്നൈയിലെ സാഹചര്യങ്ങള്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതി സാറും ആദ്യ ഇന്നിംഗ്സില്‍ എന്റെ സ്വാഭാവിക കളി കളിക്കാന്‍ എന്നോട് പറഞ്ഞു. ബൗണ്ടറികളും കൂറ്റന്‍ ഷോട്ടുകളും അടിക്കാന്‍ അത് എന്നെ സഹായിച്ചു. അവസാനം അത് മത്സരത്തില്‍ നിര്‍ണായകമായി- ജയ്‌സ്വാള്‍ പറഞ്ഞു.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ