ഇയോൻ മോർഗൻ പ്രൊഫഷണൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ തുടർന്നു. താൻ തന്റെ അവസാന പ്രൊഫഷണൽ ഗെയിം കളിച്ചെന്നും ഒരു ബ്രോഡ്കാസ്റ്ററായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ക്രിക്കറ്റ് ലോകകപ്പിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച ചുരുക്കം ചില ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് മോർഗൻ. ഇടംകൈയ്യൻ ബാറ്റർ ഇംഗ്ലണ്ടിലേക്ക് മാറുന്നതിന് മുമ്പ് 2007 ലോകകപ്പിൽ അയർലൻഡിനായി കളിച്ചു. 2019ൽ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം നേടാൻ സഹായിക്കുകയും ചെയ്തു.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിരമിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ട് ഇയോൻ മോർഗൻ എഴുതി:
Read more
“എല്ലാ തരത്തിലുള്ള ക്രിക്കറ്റിൽ നിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നത് വളരെ അഭിമാനത്തോടെയാണ്.” “അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, എന്റെ പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു, ഭാവിയിൽ കൂടുതൽ കൂടുതൽ അങ്ങനെ ഉള്ള സമയം ചിലവഴിക്കാൻ അതിനായി ഞാൻ കാത്തിരിക്കുകയാണ്. അത് പറയുമ്പോൾ, പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ സാഹസികതയും വെല്ലുവിളികളും എനിക്ക് തീർച്ചയായും നഷ്ടമാകും.”