ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ഏത് മത്സരവും ഒറ്റക്ക് എതിരാളികളിൽ നിന്ന് തട്ടിയെടുക്കാൻ കെൽപ്പുള്ള ധോണി കളിച്ചിരുന്ന സമയത്ത് ഫിനിഷിംഗിന്റെ കാര്യത്തിൽ ഇന്ത്യക്ക് വേവലാതിപ്പെടേണ്ടി വന്നിട്ടില്ല. തന്റെ നാല്പതാം വയസിലും ടീമിന് ആശ്രയിക്കാൻ പറ്റുന്ന ഏറ്റവും വലിയ വിശ്വസ്തൻ താൻ ആണെന്ന് ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇന്നലെ മുംബൈക്ക് എതിരെയുള്ള മത്സരത്തിലെ ധോണിയുടെ ഫിനിഷിങ്. ” റിസ്ക് യൂത്താൽ മാത്രമേ റിസൾട്ട് കിട്ടു” എന്ന് ധോണിക്ക് അറിയാം. അതിനാൽ തന്നെ അവസാന ഓവറിൽഏത് ലക്ഷ്യവും എത്തിപിടിക്കുന്ന മാജിക്ക് ലോകം ഇന്നലെ കണ്ടു.
ഇന്നലത്തെ മത്സരത്തിലെ ഉഗ്രൻ ഫിനിഷിങിന് ശേഷം ട്വിറ്റർ ഉൾപ്പടെ ഉള്ള സോഷ്യൽ മീഡിയയിൽ ധോണി ചർച്ച നിറയുകയാണ്. മത്സരം ഫിനിഷ് ചെയ്ത് എത്തിയ മഹേന്ദ്ര സിങ്ങ് ധോണിയെ താണു വണങ്ങിയാണ് ജഡേജ സ്വീകരിച്ചത്.ജഡേജ താണു വാങ്ങിയത് പോലെ ക്രിക്കറ്റ് താരങ്ങളും ആരാധകരും ധോണിക്ക് ആശംസ അർപ്പിച്ച് എത്തി. ഉനദ്ഘട്ടിനെ 6,4,2,4 എന്നിങ്ങനെ അടിച്ച് വിജയിപ്പിച്ചാണ് ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. നിലവിലെ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റനോട് ചെയ്ത ഈ കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ജയിക്കാൻ നാല് റൺസ് വേണ്ടിയിരിക്കെ ലെഗ് സ്റ്റംപ് ലക്ഷ്യംവച്ച് ഉനദ്കട്ട് എറിഞ്ഞ യോർക്കർ അനായാസം ധോണി ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. വിജയരവങ്ങൾക്കിടയിൽ ഓടിയെത്തിയ ജഡേജയുടെ ആഘോഷത്തിൽ എല്ലാം ഉണ്ടായിരുന്നു, കൈ കൂപ്പി ജഡേജ പറഞ്ഞു ” എന്റെ മഹി ഭായ് നിങ്ങൾ തന്നെയാണ് നായകൻ “.
ഇപ്പോൾ ഉള്ള ചെറുപ്പക്കാരോട് അവരെക്കാൾ ആവേശത്തിൽ മത്സരിക്കുന്ന ധോണിയും അവസാന ഓവർ ഫിനിഷിങ്ങും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായിരിക്കുന്നു; ഒന്നേ പറയാൻ ഒള്ളു- അയാളെ എഴുതി തള്ളരുത്.
The most awaited match of the tournament #CSKvMI. A much needed innings by our very own @msdhoni bhai at the end, always a delight to watch! Congratulations to the whole #CSK team on another massive win 💛 #yellove pic.twitter.com/2H0GTZh3xX
— Suresh Raina🇮🇳 (@ImRaina) April 21, 2022
Never in doubt @ChennaiIPL … always @msdhoni!! 💛💛 https://t.co/49DbKfusLQ
— Kate Cross (@katecross16) April 21, 2022
RIP the mentions of anyone who criticized Dhoni in the last 2 years. #CSK𓃬 #MIvCSK
— Michael Wagener (@Mykuhl) April 21, 2022
MS Dhoni … Om Finishaya Namaha .
What a win. Romba Nalla #MIvsCSK— Virender Sehwag (@virendersehwag) April 21, 2022
Once a finisher, always a finisher. Hard luck Mumbai.
#Dhoni #MIvCSK #TATAIPL2022 pic.twitter.com/9Kq3VQ192a
— Amit Mishra (@MishiAmit) April 21, 2022
Read more