താത്കാലിക ഭവനം എന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ, മുഹമ്മദ് ഷമിയെ കളിയാക്കി പ്രശസ്ത നടൻ; പോസ്റ്റ് വൈറൽ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ക്രിക്കറ്റ് ഫീൽഡിലേക്കുള്ള തിരിച്ചുവരവിൻ്റെ കഠിന പരിശ്രമത്തിലാണ്. ഇതിഹാസ ബൗളർ 2023 ഏകദിന ലോകകപ്പിന് ശേഷം ഇതുവരെയും ഒരു മത്സരം പോലും കളിച്ചിട്ടില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതുവരെ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാൻ തയാറല്ല എന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ടീമിലേക്ക് മടങ്ങിയതിന് ശേഷം എന്തെങ്കിലും അസ്വസ്ഥതകളിൽ നിന്ന് വിട്ടുനിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് സീമർ പറഞ്ഞ വാദം.

ഷമി അടുത്തിടെ ഒരു യാത്രയിൽ വിമാനം വൈകിയതിനാൽ വിമാനത്താവളത്തിൽ കുറച്ച് നേരം കുടുങ്ങിയിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

“വൈകി. വിമാനത്താവളം എൻ്റെ താൽക്കാലിക ഭവനമാണ് 🏠 🙈🙈,” അദ്ദേഹം എഴുതി.

പ്രമുഖ നടൻ സോനു സൂദ് മുഹമ്മദ് ഷാമിയെ ഇതിന് പിന്നാലെ കളിയാക്കുകയും ചെയ്തു. ” ഏത് വീട്ടിൽ ആണെങ്കിലും എന്ത് ടെൻഷൻ. എവിടെ ആണെങ്കിലും നല്ല ഉറക്കം തന്നെ’ നടൻ കളിയാക്കി പറഞ്ഞ മറുപടി ഇങ്ങനെ.

2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് മുഹമ്മദ് ഷമി നേടിയത്. ഒക്ടോബർ 11 ന് ആരംഭിക്കുന്ന ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി 2024 ലെ ബംഗാളിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഷമി കളിച്ചേക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ