ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ എല്ലാ ഐസിസി ഇവന്റുകളും ബഹിഷ്‌കരിക്കും, ഭീഷണി മുഴക്കി പിസിബി

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ നാട്ടിലേക്ക് വന്നില്ലെങ്കില്‍ 2024 മുതല്‍ 2031 വരെയുള്ള ഒരു ഐസിസി ഇവന്റിലും പങ്കെടുക്കാന്‍ മെന്‍ ഇന്‍ ഗ്രീനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കില്ലെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ അയല്‍രാജ്യത്ത് മത്സരിക്കാനുള്ള വിസമ്മതം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അപ്പെക്‌സ് ബോഡിയെ അറിയിച്ചിരുന്നു.

വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഐസിസിയില്‍ നിന്ന് ഇമെയില്‍ ലഭിച്ചതായി പിസിബി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും പാക് വിദേശകാര്യ ഉദ്യോഗസ്ഥരുടെയും ആലോചന.

അതേസമയം, മെഗാ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ സ്വന്തം രാജ്യത്ത് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്‌കരിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട റാഷിദ് ഇപ്പോള്‍ മറ്റൊരു വലിയ പ്രസ്താവന നടത്തിയിരിക്കുകയാണ്.

‘സ്രോതസ്സുകള്‍ പ്രകാരം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ (2024-2031) ഒരു ഐസിസി ഇവന്റിലും (20242031) പങ്കെടുക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പിസിബിയെ അനുവദിച്ചേക്കില്ല അല്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റപ്പെടും,’ റാഷിദ് ലത്തീഫ് എക്‌സില്‍ കുറിച്ചു.

2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. മറുവശത്ത്, 2016 ടി20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിനുമായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയിരുന്നു.

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്