ഇന്ത്യൻ ടീമിന് അമ്‌നേഷ്യ ബാധിച്ചിരിക്കുന്നു, അവർ പണ്ട് നന്നായി ചെയ്തിരുന്ന പ്രവൃത്തി ഇന്ന് മറന്നുപോയിരിക്കുന്നു: ബാസിത് അലി

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പണ്ടൊരുകാലത്ത് നന്നായി സ്പിൻ കളിച്ചിരുന്ന ഇന്ത്യ ഇപ്പോൾ അത് മറന്നു പോയെന്നാണ് മുൻ താരം പറഞ്ഞത്. ഏകദിന ടീമിൽ ഉൾപ്പെടാത്ത ഹാർദിക്, ജഡേജ എന്നിവരുടെ അഭാവം ഇന്ത്യയെ ബാധിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്പിന്നർമാർക്കെതിരെ എങ്ങനെ ബാറ്റുചെയ്യണമെന്ന് പാകിസ്താനുശേഷം ഇന്ത്യയും മറന്നുപോയെന്ന് എനിക്ക് തോന്നുന്നു. ടി 20 മത്സരങ്ങളിൽ കൂടുതലായി ശ്രദ്ധിച്ചതാണ് അതിന് കാരണം എന്ന് എനിക്ക് തോന്നുന്നു. ഇന്ത്യൻ ബാറ്റർമാരിൽ ചിലർ പുറത്തായ രീതി നിരാശപ്പെടുത്തി. ശിവം ദുബൈയും സുന്ദറും ഒകെ പുറത്തായത് അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ചായിരുന്നു.”

‘ശിവം ദുബെയെ ടി20യിൽ മാത്രമായി നിലനിർത്തണം. അദ്ദേഹത്തെ ഏകദിനത്തിലേക്ക് തിരഞ്ഞെടുക്കരുത്. അല്ലെങ്കിൽ ദുബെയെ 50 ഓവർ ആഭ്യന്തര മത്സരങ്ങളിൽ കളിപ്പിക്കുക. ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇല്ലാതെ ഇന്ത്യയുടെ ഏകദിന ടീം പൂർണമാവില്ല’, ബാസിത് കൂട്ടിച്ചേർത്തു.

ഗൗതം ഗംഭീറിൻ്റെ പരിശീലകനായിട്ടുള്ള ആദ്യ പരമ്പരയിൽ ലങ്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യ പല്ലേക്കലെയിൽ നടന്ന ആദ്യ ടി20യിൽ 43 റൺസിൻ്റെ വിജയം ഉറപ്പിച്ചു. ഇതേ സ്ഥലത്ത് തുടർന്നുള്ള രണ്ട് ടി20 മത്സരങ്ങളും വിജയിച്ച് അവർ പരമ്പര തൂത്തുവാരി. ശേഷം ആദ്യ ഏകദിനം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക 32 റൺസിന് വിജയിച്ചു. മൂന്നാം മത്സരം നാളെ നടക്കുമ്പോൾ പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ ആകും ഇന്ത്യൻ ശ്രമം.

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി