Manu Kiran
സഞ്ചുവിന്റെയും രാജസ്ഥാൻ മാനേജ്മെൻറിന്റെയും മണ്ടത്തരങ്ങൾക്ക് യാതൊരു കുറവും ഇപ്പോഴും വന്നില്ല. അശ്വിനെയും ഹോൾഡറിനേയും നേരത്തെ ഇറക്കി പരാജയപ്പെടുന്നു. ഡേ ഗെയ്മിൽ ടോസ് നേടി എല്ലാവരേയും അത്ഭുതപ്പെടുത്തി ബൗളിംഗ് തിരഞ്ഞെടുത്ത് തോൽക്കുന്നു. ഇതാ ഇപ്പോൾ നൈറ്റ് ഗെയ്മിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാകുന്ന അവസ്ഥയിൽ ആദ്യം ബാറ്റ് ചെയ്യുന്നു.
തുടർന്ന് സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ഇംപാക്ട് പ്ലയർ ആയി മുരുകൻ അശ്വിനെ തഴഞ്ഞ് കൂടാതെ കഴിഞ്ഞ കളിയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ കുൽദിപ് യാദവിനെയും തഴഞ്ഞ് കുൽദീപ് സെന്നിന് അവസരം കൊടുത്ത് അടിവാങ്ങിച്ച് മുംബൈക്ക് മൊമന്റം ഉണ്ടാക്കിക്കൊടുക്കുന്നു. കൂടാതെ വിക്കറ്റ് വീണ ശേഷം 17-ാം ഓവർ ചഹലിന് കൊടുക്കാതെ ഹോൾഡറിന് കൊടുത്ത് അടി വാങ്ങി കൂട്ടിയത്. അങ്ങനെ മണ്ടത്തരങ്ങളുടെ പരമ്പരയാണ് ക്യാപ്റ്റന്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പിന്നെ ഇന്നത്തെ മത്സരം രോഹിത് ശർമയുടെ ബർത്ത്ഡേ ആയതിനാലും കളി മുംബൈയിൽ ആയതിനാലും രാജസ്ഥാനോട് തോറ്റുകൊടുക്കാനുള്ള നിർദ്ദേശം ഉണ്ടായിരുന്നതായും അവർ അപ്രകാരം ആണ് ബൗളിംഗ് സമയത്ത് കളിച്ചതെന്നും ആർക്കെങ്കിലും സംശയം തോന്നിയാലും അവരെ കുറ്റം പറയാൻ കഴിയില്ല.
Read more
കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ