കോഹ്‌ലി 55 റൺസിൽ ബാറ്റ് ചെയ്യവെയാണ് ആ വാർത്ത കേട്ടത്, അതോടെ അവൻ...; താരത്തോട് സംസാരിച്ചത് വെളിപ്പെടുത്തി ജതിൻ സപ്രു

പെർത്തിൽ നടന്ന ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 30-ാം സെഞ്ച്വറി നേടി വാർത്തകളിൽ നിറഞ്ഞു . അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ 81-ാം സെഞ്ച്വറി നേടാൻ കോഹ്‌ലി ദിവസത്തിൻ്റെ അവസാന സെഷനിൽ ആഞ്ഞടിച്ചു. താരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാന സമയത്ത് ഫോമിലേക്ക് ഉയർന്നത് ആശവസം നൽകുന്ന കാര്യം തന്നെയായി പറയാം.

അരമണിക്കൂറോളം ഓസ്‌ട്രേലിയയെ ദിവസത്തിന്റെ അവസാനം ബാറ്റ് ചെയ്ത് സമ്മർദ്ദത്തിൽ നിർത്താൻ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ ആക്സിലറേറ്റിംഗ് ബട്ടൺ അമർത്താൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും ഹെഡ് കോച്ച് ഗൗതം ഗംഭീറും കോഹ്‌ലിയോട് നിർദ്ദേശിച്ചതായി പുതിയ വാർത്തകൾ വരുന്നു.

കോഹ്‌ലിയും നിതീഷ് കുമാർ റെഡ്ഡിയും യദേഷ്ടം ഫോറും സിക്സും പറത്തി ലീഡ് 533 ആയി ഉയർത്തി. തുടർന്ന് ഇന്ത്യ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ 12/3 എന്ന നിലയിൽ തളച്ചു ആധിപത്യം ഉറപ്പിച്ചു. ജതിൻ സപ്രു പറയുന്നതനുസരിച്ച്, പ്ലാനുകളെ കുറിച്ച് അറിയാൻ താൻ ഡ്രസ്സിംഗ് റൂമിലേക്ക് സന്ദേശം അയച്ചതായി വിരാട് അദ്ദേഹത്തോട് പറഞ്ഞു.

“ഞാൻ വിരാട് കോഹ്‌ലിയുമായി ഒരു സംഭാഷണം നടത്തി, ഡിക്ലറേഷൻ പ്ലാനുകളെ കുറിച്ച് അറിയാൻ കോഹ്‌ലി ആഗ്രഹിച്ചു. പ്ലാനുകളെക്കുറിച്ച് കേട്ടപ്പോൾ 55 റൺസിൽ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‌ലി. പിന്നെ ഉള്ള സമയം ആക്രമിച്ചു വേഗം സെഞ്ച്വറി പൂർത്തിയാക്കി ഓസ്‌ട്രേലിയയെ ബാറ്റിംഗിന് ഇന്ത്യ നിർബന്ധിതരാക്കി. ടീമിനെ സഹായിക്കുന്നതിൽ മാത്രമായിരുന്നു കോഹ്‌ലിയുടെ ശ്രദ്ധ.” അദ്ദേഹം പറഞ്ഞു.

“വിരാട് എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ഉറപ്പായിരുന്നു, ഒരിക്കലും തൻ്റെ 100 അദ്ദേഹത്തിന് ലക്ഷ്യമാക്കിയിരുന്നില്ല. ഇതാണ് അദ്ദേഹത്തെ മികച്ച കളിക്കാരനാക്കുന്നത്,” ജതിൻ സപ്രു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.