സൂര്യകുമാറുമായിട്ടുള്ള പ്രശ്നം, വിമാനത്താവളത്തിൽ ഹാർദിക് പെരുമാറിയത് ഇങ്ങനെ; വീഡിയോ കാണാം

ഐപിഎൽ 2024 ലെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ നിയമിതനായതിന് പിന്നാലെ നായകനും സൂര്യകുമാർ യാദവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ടീമിൻ്റെ പുതിയ ടി20 ഐ ക്യാപ്റ്റനായി സൂര്യകുമാർ ആണ് ഉയർന്ന് വന്നത്. 2024 ലെ ഐസിസി ടി20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആയിരുന്നിട്ടും ഹാർദിക് ഈ റോളിനായി അവഗണിക്കപ്പെട്ടു.

ഏവരും ഹാർദിക് നായകൻ ആകുമെന്ന് കരുതിയപ്പോൾ സൂര്യകുമാറിനെ ക്യാപ്റ്റൻ്റെ ആംബാൻഡ് നൽകി സ്ഥാനം നൽകി ബിസിസിഐ അംഗീകരിക്കുക ആയിരുന്നു. ഇന്ത്യ ശ്രീലങ്ക T20I പരമ്പരയ്ക്ക് മുമ്പുള്ള അവരുടെ ആദ്യ മീറ്റിംഗിൽ, ഹാർദിക്കും സൂര്യകുമാറും വലിയ സ്നേഹത്തിലാണ് പെരുമാറിയത്.

ബിസിസിഐ പങ്കിട്ട ഒരു വീഡിയോയിൽ, മുംബൈ വിമാനത്താവളത്തിൽ സൂര്യകുമാറുമായി ഹാർദിക് ഊഷ്മളമായ ആലിംഗനം പങ്കിടുന്ന ഒരു വീഡിയോ കാണാം. അജിത് അഗാർക്കറും ഗൗതം ഗംഭീറും എല്ലാ ടി 20 ഐ മത്സരങ്ങളും കളിക്കാൻ കഴിയുന്ന ഒരു നായകനെ കാണണം എന്ന് ആഗ്രഹിച്ചു. കൂടാതെ ഹർദിക്കിൻ്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അയാളെ ഒഴിവാക്കാൻ കാരണമായി.

“ഇന്ത്യൻ ടീമിനെ നയിക്കാൻ അർഹരായ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു സൂര്യകുമാർ, ഞങ്ങൾ അദ്ദേഹത്തോടൊപ്പം മുന്നോട്ട് പോയി. ഫിറ്റ്നസിലോ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിലോ അദ്ദേഹം ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടില്ല. ഹാർദിക് ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്, എന്നാൽ അദ്ദേഹത്തിൻ്റെ ഫിറ്റ്‌നസ് വളരെക്കാലമായി ഒരു പ്രശ്നമാണ്, ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹം സംഭാവന നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ”അഗാർക്കർ പറഞ്ഞു.

“2026 ടി20 ലോകകപ്പിന് മുമ്പ് പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഞങ്ങൾക്ക് മതിയായ സമയം ലഭിച്ചു. ക്യാപ്റ്റൻസി തീരുമാനം ഒറ്റരാത്രികൊണ്ട് എടുത്തതല്ല. കുറച്ചു നാളായി നമ്മൾ അത് ചർച്ച ചെയ്യുന്നുണ്ട്. ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ സ്കൈയ്ക്ക് കഴിയും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് യാദവിൻ്റെ ആദ്യ ടെസ്റ്റ്.