റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

ഹാർദിക് പാണ്ഡ്യയെയും റിയാൻ പരാഗിനെയും ടി 20 ഫോർമാറ്റിൽ ടീമിൻ്റെ ഏറ്റവും മികച്ച ഫിനിഷർമാരായി തിളങ്ങുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് പറഞ്ഞു. ടി20യിൽ ഒരു ഫിനിഷറുടെ സ്ഥാനം വളരെ നിർണായകമാണ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വിടവാങ്ങിയതിന് ശേഷം സമാനമായ ഒരാൾക്കായുള്ള ഇന്ത്യയുടെ അന്വേഷണ ദൗത്യം അത്ര വിജയിച്ചില്ല. ഇന്ത്യക്ക് പ്രതീക്ഷ അർപ്പിക്കാൻ പറ്റുന്ന ഫിനിഷർമാരായി പരാഗും ഹാര്ദികും ഉയർന്ന് വരുമെന്ന് പറഞ്ഞ കാർത്തിക്ക് മറ്റൊരു പ്രതീക്ഷയായ റിങ്കു സിംഗിന്റെ പേര് നൈസായി ഒഴിവാക്കി.

“ഫിനിഷർ എന്ന നിലയിൽ എനിക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങൾ ഹാർദിക്കും പരാഗുമാണ്. അവന്മാർ രണ്ട് പേർക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ട്. പരാഗ് ഇന്ത്യൻ പ്രീമിയർ ലീഗിലും ഹാർദിക് ഈ കാലയളവിൽ ലീഗിലും ഇന്ത്യൻ ടീമിലുമൊക്കെ മികവ് കാണിച്ചിട്ടുണ്ട്. ഹാർദിക്കിന് ഏറ്റവും ഇഷ്ടവും ഈ റോൾ തന്നെയാണ് ”ക്രിക്ക്ബസിൽ സംസാരിക്കുമ്പോൾ കാർത്തിക് പറഞ്ഞു.

“ഇരുവരുടെയും മികവിൽ ഇന്ത്യ ഇനിയും തിളങ്ങും. പരാഗിന് ഒരേ സമയം ആക്രമിക്കാനും ക്ലാസ് രീതിയിയിലും കളിക്കാൻ സാധിക്കും. ഈ നാളുകളിൽ എനിക്ക് മനസിലായത് അവനൊരു ബുദ്ധിമാനായ താരം ആണെന്ന് ആണ്” കാർത്തിക് പറഞ്ഞു.

Read more

ഇന്ത്യക്കായി ആറ് ടി20 ഐകൾ റിയാൻ കളിച്ചിട്ടുണ്ട്, എന്നാൽ ഐപിഎൽ 2024-ൽ അദ്ദേഹം കാണിച്ച തകർപ്പൻ ഫോം ആവർത്തിക്കാനായില്ല. ഒരു മധ്യനിര ബാറ്റർ എന്ന നിലയിൽ മാത്രമല്ല ഫിനിഷർ എന്ന നിലയിലും ശക്തമായ സ്വാധീനം ചെലുത്താൻ ബംഗ്ലാദേശ് മത്സരങ്ങൾ അദ്ദേഹത്തിന് മറ്റൊരു അവസരം നൽകുന്നു.