അവന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി- ഇർഫാൻ പത്താൻ

കഴിഞ്ഞ രാത്രി നടന്ന ഐപിഎൽ 2022 ലെ മുംബൈ ഇന്ത്യൻസും (എംഐ) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) തമ്മിലുള്ള സൂപ്പർ പോരാട്ടം ആവേശകരമായിരുന്നു. മത്സരത്തിലെ ട്വിസ്റ്റ് എന്ന് വിളിക്കാവുന്ന നിമിഷമായിരുന്നു പൊള്ളാർഡിന്റെ പുറത്താകൽ. ധോണി ഒരുക്കിയ കെണിയിൽ വീണ പൊള്ളാർഡിന് വലിയ പരിഹാസമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും കേൾക്കേണ്ടതായി വരുന്നത്. ഇപ്പോഴിതാ പൊള്ളാർഡിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത് ഇർഫാൻ പത്താൻ ആണ്.

” “അയാളുടെ (പൊള്ളാർഡിന്റെ) കരുത്ത് സ്ട്രൈറ് അടിക്കുന്നതാണ് . അതുകൊണ്ടാണ് ഫീൽഡറെ നേരെ ധോണി നിർത്തിയത് .അയാൾക്ക് മറ്റ് വശങ്ങളിലേക്ക് അടിക്കാൻ സാഹചര്യമുണ്ട്. എന്നാലും നേരെയാണ് അവൻ അടിച്ചത്, ഇതൊരുതരം അഹംഭാവമാണ്.”

“നിങ്ങൾ വലിയ കളിക്കാരനാകും, , കൂടുതൽ മത്സരങ്ങൾ നിങ്ങൾ വിജയിക്കും, നിങ്ങൾ വിചാരിക്കുന്നു – ‘നിങ്ങൾ വലിയ മിടുക്കനാണ് , ഞാൻ എന്റെ ശക്തി കാണിക്കും’ ഫീൽഡറെ ലോംഗ്-ഓണിലോ ലോംഗ്-ഓഫിലോ നിർത്തുമ്പോൾ അവൻ സിക്‌സറുകൾ അടിക്കുന്നു, അതിനാൽ അയാൾക്ക് ഇവിടെയും അടിക്കാം എന്നാണ് അവന്റെ ചിന്ത. അതുകൊണ്ടാണ് പൊള്ളാർഡ് ധോണി ഒരുക്കിയ കെണിയിൽ വീണത്.

ഇത് മൂന്നാം തവണയാണ് ധോണി ഒരുക്കിയ സമാന കെണിയിൽ പൊള്ളാർഡ് പുറത്താകുന്നത്. 2010 സീസണിലാണ് ആദ്യമായി ഇത്തരത്തില്‍ ധോണി ഫീല്‍ഡറെ നിര്‍ത്തി പൊള്ളാര്‍ഡിനെ പുറത്താക്കിയത്. 2017 ഐപിഎല്‍ സീസണില്‍ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായിരിക്കുമ്പോഴും പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായി ധോണിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ ഫീല്‍ഡറെ നിര്‍ത്തുകയും പൊള്ളാര്‍ഡ് ധോണിയുടെ വലയില്‍ വീഴുകയും ചെയ്തിരുന്നു.