ബിഗ്ബാഷ് പ്രീമിയർ ലീഗി ഇന്ന് ഒരു അത്ഭുതം നടന്നു. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – സിഡ്നി തണ്ടർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഡ്നി വെറും 15 റൺസിന് പുറത്ത്. ടി20 ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ടോട്ടലിൽ സിഡ്നി പുറത്തായപ്പോൾ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 124 റൺസിന്റെ തകർപ്പൻ ജയം.
ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനി ഒരുപരിധി വരെ പിടിച്ചുകെട്ടിയ പ്രകടനം പുറത്തെടുത്ത സിഡ്‌നിക്ക് ബാറ്റിംഗിൽ സർവം പിഴച്ചു. ഒരു താരത്തിന് പോലും രണ്ടക്കം പോലും കടക്കാൻ സാധിച്ചില്ല . അതിമനോഹരമായ ബോളിങ് അതിനേക്കാൾ മികച്ച ഫീൽഡിങ്ങുമായി അഡ്‌ലെയ്ഡ് കളംനിറഞ്ഞു. അഡ്‌ലെയ്ഡ് ടീമിനായി ഹെൻറി തോൻഡ്രൺ 3 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാസ് ആഗർ 6 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി.4 റൺസെടുത്ത ബ്രണ്ടൻ ഡോഗെറ്റ് സിഡ്‌നിയുടെ ടോപ് സ്കോററായി.
Read more
ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണ് സിഡ്‌നി സ്വന്തമാക്കിയിരിക്കുന്നത്.