ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യയ്ക്ക് കനത്ത പരാജയം. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ കേവലം 135 റണ്‍സ് മാത്രമാണ് നേടിയത്. ദയനീയമായി ഇന്ത്യയുടെ വിശ്വത്തോര ബാറ്റിംഗ് നിര കൂടാരം കയറിയതോടെ ദക്ഷിണാഫ്രിക്ക 72 റണ്‍സിനു വിജയം നേടി.
ഇതോടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക 1- 0 ത്തിനു മുന്നിലാണ്. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 286& 130, ഇന്ത്യ 209 & 135. രണ്ടാം ഇന്നിംഗ്സിൽ 37 റണ്‍സ് നേടിയ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ നായകനായ കോഹ്‌ലി 28 റണ്‍സ് സ്വന്തമാക്കി.
Read more
ഫിന്‍ലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആറു വിക്കറ്റ് സ്വന്തമാക്കി. ഈ മാസം പതിമൂന്നിന് സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ്. ബോളിംഗിൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ വിജയസ്വപ്നം തകർന്നത് ഫിന്‍ലാന്‍ഡായിരുന്നു.