ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ്‍ ആരംഭിക്കാനിരിക്കെ നിര്‍ണായകമായൊരു മാറ്റം നിര്‍ദ്ദേശിച്ച് ആകാശ് ചോപ്ര. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന രാജ്യത്തെ ഫൈനലിന് ആതിഥേയത്വം വഹിക്കാന്‍ അനുവദിക്കണമെന്നാണ് ചോപ്ര മുന്നോട്ടുവെച്ച നിര്‍ദ്ദേശം.
“ചാമ്പ്യന്‍ഷിപ്പില്‍ നിങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞ കാര്യങ്ങളില്‍ ഇനിയൊരു മാറ്റം സാധ്യമല്ല. എന്നാലും ഫൈനലിലേക്ക് വരുമ്പോള്‍ എനിക്ക് ഒരു നിര്‍ദ്ദശം മുന്നോട്ടുവയ്ക്കാനുണ്ട്. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിനെ ഫൈനലിന് ആതിഥേയത്വം വഹിക്കാന്‍ അനുവദിക്കണം” ചോപ്ര പറഞ്ഞു.
കളിയില്‍ സന്ദര്‍ശകന് ടോസ് നല്‍കണം എന്ന ആവശ്യവും ചോപ്ര മുന്നോട്ടുവെച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിന് മുന്നോടിയായി പോയിന്റ് രീതിയില്‍ കഴിഞ്ഞ ദിവസം ഐ.സി.സി മാറ്റം വരുത്തിയിരുന്നു. ഒരു ടെസ്റ്റില്‍ ജയിച്ചാല്‍ 12 പോയിന്റാണ് ടീമിന് ലഭിക്കുക. നേരത്തെ ഇത് 120 പോയിന്റ് ആയിരുന്നു ഒരു ടെസ്റ്റ് പരമ്പരയ്ക്ക് നല്‍കിയിരുന്നത്.
Read more
ഇനി മുതല്‍ ഒരു ടെസ്റ്റ് ജയിച്ചാല്‍ 12 പോയിന്റാണ് ടീമിന് ലഭിക്കുക. സമനിലയിലായാല്‍ നാല് പോയിന്റും ടൈ ആയാല്‍ 6 പോയിന്റ് വീതവും ഇരു ടീമുകള്‍ക്കും ലഭിക്കും. പെര്‍സന്റേജ് ഓഫ് പോയിന്റ് സിസ്റ്റത്തിലൂടെയാവും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.