ബാറ്റ് ചെയ്തപ്പോൾ എടുത്തത് 17 പന്തിൽ 22 റൺസ്. ആകെ മൊത്തം 149 റൺസ് നേടിയ കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോററായ നിതീഷ് റാണയെ സംബന്ധിച്ച് വലിയ മോശമല്ലാത്ത സംഭാവന നൽകിയെന്ന ആശ്വാസം അയാൾക്ക് കൊൽക്കത്ത ബാറ്റിംഗ് അവസാനിച്ചപ്പോൾ വരെ ഉണ്ടായിരുന്നു . ആ അമിത ആത്മവിശ്വാസം അയാളെ രാജസ്ഥാൻ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ പന്തെറിയുന്നതിലേക്ക് എത്തിച്ചു.”നിങ്ങൾക്ക് നന്ദി ഈ സഹായത്തിന്” എന്ന് പറഞ്ഞ യശസ്വി ജയ്സ്വാൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
വിശന്ന് വലഞ്ഞ് നിൽക്കുന്ന പുലിയുടെ അടുത്തേക്ക് “ഇവനെ ഞാൻ പൂട്ടും” എന്ന അതിബുദ്ധിയുമായി വന്ന നിതീഷ് ശരിക്കും പണി മേടിച്ച് കെട്ടുക ആയിരുന്നു. ടീമിൽ ഒരുപാട് നല്ല ബോളറുമാർ ഉള്ളപ്പോൾ തന്നെ നേരിട്ട് പരിചയമില്ലാത്ത ജയ്സ്വാളിനെ ഒന്ന് കുഴക്കിയേക്കാം എന്ന നിലപാടിലായിരുന്നു നിതീഷ് റാണ. ഇങ്ങനെ ഒരു തുടക്കമാണ് ഞാൻ ആഗ്രഹിച്ചത് എന്ന രീതിയിൽ കളിച്ച ജയ്സ്വാൾ ആദ്യ ബോള്‍ സിക്സര്‍ പായിച്ച താരം രണ്ടാം ബോളും നിലംതൊടാതെ പറത്തി. മൂന്നും നാലും ആറും ബോളില്‍ ഫോറും അഞ്ചാം ബോളില്‍ ഡബിളും ജയ്സ്വാള്‍ അടിച്ചെടുത്തു. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്.
Read more
കൊൽക്കത്ത ബാറ്റ് ചെയ്യാൻ നല്ല രീതിയിൽ ബുദ്ധിമുട്ടിയ ട്രാക്കിലാണ് സമ്മർദ്ദം ചെലുത്തേണ്ട സമയത്ത് ആവശ്യമില്ലാത്ത ബുദ്ധി കാണിച്ച് നിതീഷ് റാണ ടീമിന് പാരയായത്. ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തന്നെ ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നായി ഇത്