അന്ന് രോഹിത് ഇന്ന് സിറാജ്, പ്രശസ്ത ഡയലോഗ് ആവർത്തിച്ച് ഇന്ത്യൻ ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയും പ്രൈം മിനിസ്റ്റർ ഇലവനും തമ്മിലുള്ള സന്നാഹ മത്സരത്തിനിടെ തനിക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ട് സെക്യൂരിറ്റി ഗാർഡ് സൈഡ് സ്‌ക്രീനിന്റെ അടുത്ത് കൂടി നീങ്ങിയതിന് മുഹമ്മദ് സിറാജ് നിരാശ പ്രകടിപ്പിച്ചു. ഇന്നലെ കാൻബറയിലെ മനുക ഓവലിലായിരുന്നു സന്നാഹ മത്സരം നടന്നത്.

സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ ആയിരുന്നു സംഭവം നടന്നത്. ആ സമയത്ത് ക്രീസിൽ നിന്ന മാറ്റ് റെൻഷോ ഓവറിലെ 5 ആം പന്ത് നേരിടുമ്പോൾ എന്തോ അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടൻ തന്നെ ക്രീസിൽ നിന്ന താരം പിൻവാങ്ങുകയും ചെയ്തു. എക്‌സിൽ വന്ന ഒരു വീഡിയോയിൽ, റണ്ണപ്പിനായി പോയി ബാറ്ററുടെ ആംഗ്യം കാരണം തിരിച്ചുപോകേണ്ട അസ്വസ്ഥത സിറാജ് ഈ വാക്കുകളിൽ പ്രകടിപ്പിച്ചു:

“ഗാർഡനിൽ നിങ്ങൾ എന്തിനാണ് ചുറ്റിത്തിത്തിരിയുന്നത്?”

2024ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യയുടെ സ്ഥിരം നായകൻ രോഹിത് ഉപയോഗിച്ച ഈ വാക്കുകൾ പിന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുക ആയിരുന്നു. ആരാധകരിൽ നിന്നോ സൈഡ് സ്‌ക്രീനിനടുത്തുള്ള സെക്യൂരിറ്റിയിൽ നിന്നോ എന്തെങ്കിലും ഇങ്ങനെ ഉള്ള ആംഗ്യങ്ങൾ ഉണ്ടാകുമ്പോൾ ബാറ്റർമാർക്കും ബോളര്മാര്ക്കും ഏകാഗ്രത നഷ്ടപെടുത്തുന്നതിലേക്ക് നയിക്കും. അതിനാലാണ് ബാറ്റർമാർ അപ്പോൾ തന്നെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ക്രീസ് വിടുന്നതും.

മത്സരത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ പിഎംഎക്‌സ്ഐയെ പരാജയപ്പെടുത്തി. തൻ്റെ ഏഴ് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 1/18 എന്ന കണക്കുമായാണ് സിറാജ് മടങ്ങിയത്.

View this post on Instagram

A post shared by @priyansheditx