വർഷം 2012 , ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യ കപ്പ് മത്സരം നടക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ തകർപ്പൻ സെഞ്ച്വറി മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 289 റൺസ് ആയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സച്ചിൻ നേടിയ സെഞ്ച്വറി ആയിരുന്നു അത്. മത്സരത്തിൽ 147 പന്തിൽ നിന്നാണ് സച്ചിൻ 114 റൺസ് നേടിയത്. സെഞ്ചുറിയൊക്കെ മികച്ചത് ആണെങ്കിലും സച്ചിൻ അതിനായി ഒരുപാട് പന്തുകൾ എടുത്തു, താരത്തിന്റെ ഫലം ഇന്ത്യ അനുഭവിച്ചു. ഷാകിബ് അൽ ഹാസന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ ബംഗ്ലാ കടുവകൾ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഷാകിബ് ആയിരുന്നു മാൻ ഓഫ് ദി മാച്ചും.
ഇന്നലെ ഏഷ്യ കപ്പ് മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യക്കായി ഗിൽ തകർപ്പൻ സെഞ്ച്വറി നേടി തിളങ്ങി. എന്നാൽ ഗിൽ അക്‌സർ പട്ടേലും ഒഴികെയുള്ള താരങ്ങൾ ആരും തിളങ്ങാതെ വന്നതോടെ ഇന്ത്യ 6 റൺസിന് തോൽവിയെറ്റ് വാങ്ങി. ഇത്തവണയും മാൻ ഓഫ് ദി മാച്ചായത് ഷാകിബ് തന്നെ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ രണ്ട് സെഞ്ച്വറി പ്രകടനം ഉണ്ടായിട്ടും ഇന്ത്യ പരാജയം ഏറ്റുവാങ്ങി.
133 പന്തിൽ 121 റൺസെടുത്ത ഗില്ലും 34 പന്തിൽ 42 റൺസെടുത്ത അക്സർ പട്ടേലും തിളങ്ങിയപ്പോൾ രോഹിത് (0 ), തിലക് വർമ്മ (5 ), കെ.എൽ രാഹുൽ (19 ), ഇഷാൻ കിഷൻ (5 ), സൂര്യകുമാർ യാദവ് (26 ), താക്കൂർ (11 ) എന്നിവർ നിരാശപെടുത്തിയതാണ് തോൽവിക്ക് കാരണമായത്. ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഹാർദ്ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ കൈച്ചിരുന്നില്ല . പകരം തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ എന്നിവർ ടീമിലിടം പിടിച്ചു.
Read more
ടീം സെലെക്ഷനിൽ ഉൾപ്പടെ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങൾ ഇന്ത്യയെ ചതിക്കുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്. ലോകകപ്പിന് മുമ്പ് നടത്തുന്ന അനാവശ്യ പരീക്ഷണങ്ങൾക്ക് എതിരെയും ആരാധകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.