കളത്തിൽ ഇറങ്ങാൻ താരങ്ങൾ ഇല്ല, നിർവാഹം ഇല്ലാത്ത അവരെ ഇലവനിൽ ഇറക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ; സംഭവം ഇങ്ങനെ

അടുത്ത മാസം 2024-ലെ ഐസിസി ടി20 ലോകകപ്പ് 2024 കാമ്പെയ്ൻ ആരംഭിക്കുന്നതിന് മുമ്പ് വെസ്റ്റ് ഇൻഡീസിനും നമീബിയക്കുമെതിരായ രണ്ട് സന്നാഹ മത്സരങ്ങൾക്ക് തങ്ങളുടെ ടീമിന് കളിക്കാരുടെ കുറവുണ്ടെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് ഘട്ടത്തിൽ ഉൾപ്പെട്ട പല ഓസ്‌ട്രേലിയൻ താരങ്ങളും കളിച്ചിരുന്നു. ഫൈനൽ ഞായറാഴ്ച മാത്രം അവസാനിച്ചതിനാൽ നിരവധി ഓസ്‌ട്രേലിയൻ താരങ്ങൾ ഇന്നലെ മാത്രമാണ് വീടുകളിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്.

“ഞങ്ങൾക്ക് കളിക്കാൻ ആളില്ല. പക്ഷേ ഇതൊരു പരിശീലന ഗെയിമാണ്. പറ്റുന്ന താരങ്ങൾ മാത്രം കളത്തിൽ ഇറങ്ങും. അല്ലാതെയുള്ള മാര്ഗങ്ങള് ഞങ്ങൾ കണ്ടെത്തും. ബാക്കി താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചിട്ടാണ് വരുന്നത്. അതിനാൽ തന്നെ അവർക്ക് ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടുണ്ട്.” മാർഷ് ക്രിക്കറ്റ്.കോം.ഔയോട് പറഞ്ഞു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ “അവരുടെ കുടുംബങ്ങളെ കാണാനും സംസാരിക്കാനും ഈ ടൂർണമെൻ്റിനായി ദൈർഘ്യമേറിയ ഗെയിം കളിക്കാനും ഞങ്ങൾ അവർക്ക് രണ്ട് ദിവസം അവധി നൽകി. ഞങ്ങൾക്ക് ഞങ്ങളുടെ ഫുൾ സ്ക്വാഡുമായി കളത്തിൽ ഇറങ്ങാൻ സമയം എടുക്കും.” ഇതാണ് ഓസ്‌ട്രേലിയൻ നായകൻ പറഞ്ഞത്.

ഐസിസി നിയമപ്രകാരം പരിശീലന മത്സരങ്ങൾ കളിക്കുന്നവർ ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ അംഗങ്ങളായിരിക്കണം എന്ന നിയമം ഉണ്ട്. അതിനാൽ ജെയ്ക്ക് ഫ്രേസർ മക്ഗർഗിനുൾപ്പടെ കളത്തിലിറങ്ങാൻ കഴിയില്ല. ഇതോടെ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങളായ ആൻഡ്രു മക്‌ഡൊണാൾഡ്, ബ്രാഡ് ഹോഡ്ജ്, ജോർജ് ബെയ്‌ലി, എന്നിവർ ആയിരിക്കും ടീമിനായി ഇറങ്ങുക.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ