അവനോളം ബോളർമാരെ മനസിലാക്കുന്ന താരങ്ങൾ ഇല്ല, ഇന്നലെ ഞാൻ തിളങ്ങാൻ കാരണം ആ തന്ത്രം; വമ്പൻ വെളിപ്പെടുത്തലുമായി ജസ്പ്രീത് ബുംറ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള തൻ്റെ ഓൺ ഫീൽഡ് ബന്ധത്തികുറിച്ചും വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരായ തൻ്റെ ഉജ്ജ്വലമായ നാല് വിക്കറ്റ് നേട്ടത്തിലുടനീളം വരുത്തിയ വിവിധ ക്രമീകരണങ്ങളെക്കുറിച്ചും പ്രതികരണം നടത്തിയിരിക്കുകയാണ്.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് കളിച്ച ബുംറ 11 ഓവറുകൾ ആണ് എറിഞ്ഞത്. അതിൽ കൂടുതലും മൂന്ന് ഓവർ ദൈർഘ്യമുള്ള സ്പെല്ലുകൾ എറിഞ്ഞു. ഇന്നിങ്സിൽ ഉടനീളം അച്ചടക്കത്തിന് പന്തെറിഞ്ഞ ബുംറ എറിഞ്ഞ ചില പന്തുകൾ ഒകെ ശരിക്കും പറഞ്ഞാൽ ഒകെ അൺ പ്ലേയബിൾ ആയിരുന്നു.

“അവൻ (രോഹിത്) ബൗളർമാരെ നന്നായി മനസ്സിലാക്കുന്നു,” ബുംറ പറഞ്ഞു. “കാലാവസ്ഥ കഠിനമായിരുന്നു, കുറച്ച് കാലത്തിന് ശേഷമാണ് ഞങ്ങളിൽ പലരും ടെസ്റ്റ് കളിക്കുന്നത്. അതിനാൽ എല്ലാവരും ആവേശഭരിതരാകേണ്ടതുണ്ട്. അവ ഫലപ്രദമാക്കുന്നതിനുള്ള ചെറിയ സ്പെല്ലുകൾ എറിയുന്നതിനെക്കുറിച്ചും ആയിരുന്നു ചാറ്റ്. ഞങ്ങൾക്ക് ഫാസ്റ്റ് ബൗളർമാരുണ്ട്. വേഗത്തിൽ പന്തെറിയാൻ ആഗ്രഹിക്കുന്ന താരങ്ങൾ ഉണ്ട്. അത് പോലെ സ്പിന്നർമാർ ആകട്ടെ ലോങ്ങ് സ്പെൽ എറിയാൻ ആഗ്രഹിക്കുന്നവരാണ്.”

പിച്ചിന് അനുസരിച്ച് ടീം തങ്ങളുടെ പ്ലാനുകൾ ക്രമീകരിച്ചുവെന്നും ബുംറ പറഞ്ഞു.

“സ്ഥിരതയാർന്ന സ്വിംഗ് ഇല്ലാത്തതിനാൽ ഫുൾ ബൗൾ ചെയ്യണമെന്നില്ലായിരുന്നു പ്ലാൻ. ചില പന്തുകൾ സ്വിംഗ് ചെയ്തു, ചിലത് അങ്ങനെ ചെയ്തില്ല. അതിനാൽ, ഞങ്ങൾ പെട്ടെന്ന് ആംഗിളുകൾ ക്രമീകരിച്ചു, ഞാൻ പല തന്ത്രങ്ങൾ മാറ്റി പരീക്ഷിച്ചു. ന്യൂ ബോളിൽ മാത്രമാണ് അൽപ്പം സഹായം കിട്ടിയത്” അദ്ദേഹം പറഞ്ഞു.

ബുംറയെ കൂടാതെ മുഹമ്മദ് സിറാജും ആകാശ് ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി, രവീന്ദ്ര ജഡേജയും എട്ട് ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Read more