കലിപ്പ് തീരണില്ലല്ലോ, സഹതാരത്തോട് പാകിസ്ഥാൻ ഇന്ത്യയോട് പെരുമാറുന്നതിനേക്കാൾ മോശമായി ഇടപെട്ട് മുഹമ്മദ് ആമീർ; വീഡിയോ വൈറൽ

കായിക രംഗം അങ്ങനെയാണ്, അത് ചിലപ്പോൾ ക്രൂരമായേക്കാം. അത് അത്രയും നേരം നൽകുന്ന സന്തോഷം ചിലപ്പോൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായെക്കാം, അത് നമ്മൾ പല കാലഘട്ടങ്ങളിൽ കണ്ടിട്ടുണ്ട്. കറാച്ചി കിംഗ്‌സും ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള പിഎസ്എൽ 2023 മത്സരത്തിനിടെ ഇടങ്കയ്യൻ സ്പീഡ്സ്റ്റർ മുഹമ്മദ് ആമിറുമായി ബന്ധപ്പെട്ട് അത്തരമൊരു സംഭവം ഉണ്ടായി.

ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് അവസാനം ജയിക്കാൻ 12 പന്തിൽ 19 റൺസ് വേണ്ടിയിരുന്നു എന്ന സ്ഥിതിയെത്തി. അത്തരം ഒരു സമ്മർദ സാഹചര്യത്തിൽ ഓരോ റണ്ണും നിർണായകം ആണെന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. ആമീർ എറിഞ്ഞ ഈ ഓവറിലെ അഞ്ചാം പന്തിൽ, സർഫറാസ് അഹമ്മദ്, മിഡ് ഓഫിലേക്ക് ഒരു ഷോർട്ട് ഡെലിവറി കളിക്കാൻ ശ്രമിച്ചു, പക്ഷേ ഫീൽഡർ തയ്യബ് താഹിർ വിചാരിച്ചിരുന്നെങ്കിൽ വെറും 1 റൺസിൽ ഒതുങ്ങണ്ട റൺസ് അദ്ദേഹത്തിന്റെ പിഴവ് കാരണം സർഫ്രാസിന് 2 റൺസ് നൽകി.

ആമീറിന് ഇത് ഒട്ടും സഹിച്ചില്ല, സഹതാരത്തോട് അതിരൂക്ഷമായി ചിലപ്പോൾ ശത്രുക്കളോട് ഒകെ സംസാരിക്കുന്ന രീതിയിലാണ് ആമീർ സംസാരിച്ചത്. മത്സരത്തിൽ കറാച്ചി ഒരു പന്ത് ബാക്കി നിൽക്കെയാണ് തോൽവിയെറ്റ് വാങ്ങിയത് എന്നത് ശ്രദ്ധിക്കണം.

ആമീർ ഒരു ചെറിയ പിഴവിന്റെ പേരിൽ അനാവശ്യമായി ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല ഉൾപ്പടെ നിരവധി കമന്റുകളാണ് ഇതിന് പിന്നാലെ വരുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍