കായിക രംഗം അങ്ങനെയാണ്, അത് ചിലപ്പോൾ ക്രൂരമായേക്കാം. അത് അത്രയും നേരം നൽകുന്ന സന്തോഷം ചിലപ്പോൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായെക്കാം, അത് നമ്മൾ പല കാലഘട്ടങ്ങളിൽ കണ്ടിട്ടുണ്ട്. കറാച്ചി കിംഗ്സും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള പിഎസ്എൽ 2023 മത്സരത്തിനിടെ ഇടങ്കയ്യൻ സ്പീഡ്സ്റ്റർ മുഹമ്മദ് ആമിറുമായി ബന്ധപ്പെട്ട് അത്തരമൊരു സംഭവം ഉണ്ടായി.
ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന് അവസാനം ജയിക്കാൻ 12 പന്തിൽ 19 റൺസ് വേണ്ടിയിരുന്നു എന്ന സ്ഥിതിയെത്തി. അത്തരം ഒരു സമ്മർദ സാഹചര്യത്തിൽ ഓരോ റണ്ണും നിർണായകം ആണെന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. ആമീർ എറിഞ്ഞ ഈ ഓവറിലെ അഞ്ചാം പന്തിൽ, സർഫറാസ് അഹമ്മദ്, മിഡ് ഓഫിലേക്ക് ഒരു ഷോർട്ട് ഡെലിവറി കളിക്കാൻ ശ്രമിച്ചു, പക്ഷേ ഫീൽഡർ തയ്യബ് താഹിർ വിചാരിച്ചിരുന്നെങ്കിൽ വെറും 1 റൺസിൽ ഒതുങ്ങണ്ട റൺസ് അദ്ദേഹത്തിന്റെ പിഴവ് കാരണം സർഫ്രാസിന് 2 റൺസ് നൽകി.
ആമീറിന് ഇത് ഒട്ടും സഹിച്ചില്ല, സഹതാരത്തോട് അതിരൂക്ഷമായി ചിലപ്പോൾ ശത്രുക്കളോട് ഒകെ സംസാരിക്കുന്ന രീതിയിലാണ് ആമീർ സംസാരിച്ചത്. മത്സരത്തിൽ കറാച്ചി ഒരു പന്ത് ബാക്കി നിൽക്കെയാണ് തോൽവിയെറ്റ് വാങ്ങിയത് എന്നത് ശ്രദ്ധിക്കണം.
ആമീർ ഒരു ചെറിയ പിഴവിന്റെ പേരിൽ അനാവശ്യമായി ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല ഉൾപ്പടെ നിരവധി കമന്റുകളാണ് ഇതിന് പിന്നാലെ വരുന്നത്.
Mohammad Amir🔥#Amir #KKvQG #Sarfaraz #naseemshah pic.twitter.com/uyRvvMI9ua
— TOP Sports (@topsports7809) March 6, 2023
Read more