ഇന്ത്യൻ പ്രീമിയർ ലീഗ് ഐപിഎൽ 2024-ൽ എംഎസ് ധോണി അവിശ്വസനീയമായ ഇന്നിങ്സുകൾ കളിക്കുകയാണ്. കുറച്ച് പന്തുകൾ നേരിടാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളു. പക്ഷേ അദ്ദേഹം അതിൽ ഉണ്ടാക്കിയ ഇമ്പാക്ട് അസാധ്യം ആയിരുന്നു . 17-ാം സീസണിൽ അദ്ദേഹത്തിൻ്റെ മൊത്തത്തിലുള്ള സ്ട്രൈക്ക് 250ന് മുകളിലാണ്, കളിക്കളത്തിൽ ധോണിയുടെ സാന്നിധ്യം ആരാധകർ ആസ്വദിക്കുന്നു.
ധോണി അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിവരമിച്ച ശേഷം ലീഗിൻ്റെ പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലന സെഷനുകൾക്കായി മാത്രമാണ് ധോണി ബാറ്റിംഗ് പരിശീലനം നടത്തുന്നത് . തൻ്റെ പവർ ഹിറ്റിംഗിനായി അവൻ മണിക്കൂറുകളോളം വലകളിൽ ചെലവഴിക്കുന്നു. സമീപ വർഷങ്ങളിൽ, നെറ്റ് സെഷനുകളിൽ ധോണി പലപ്പോഴും വലിയ സിക്സറുകൾ അടിക്കാറുണ്ട്, കളിയ്ക്കിടെ സ്ട്രോക്കുകൾ നന്നായി എക്സിക്യൂട്ട് ചെയ്യുകയും ചെയ്തു .
ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്കും സിഎസ്കെയ്ക്കും വേണ്ടി കളിച്ച മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി ധോണിക്ക് പുതിയ ഒരു പദവി നൽകി രംഗത്ത് എത്തിയിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈയുടെ പരിശീലക സംഘത്തിന്റെ ഭാഗമായി വർക്ക് ചെയ്തിട്ടുള്ള ആളാണ് ബാലാജി.
“ഇന്ത്യൻ പ്രീമിയർ ലീഗിനായി തയ്യാറെടുക്കാൻ നെറ്റ് സെഷനുകളിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ബാറ്റിൽ തൊടുന്നില്ല. ധോനി മറ്റൊരു ക്രിക്കറ്റ് ടൂർണമെൻ്റിലും കളിക്കുന്നില്ല, പക്ഷേ ഐപിഎല്ലിനു മുമ്പ് ശരിയായ ട്രാക്കിൽ എത്തുമെന്ന് അദ്ദേഹം ഉറപ്പ് വരുത്തുന്നു ”ബാലാജി സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
Read more
“അവൻ്റെ നെറ്റ് സെഷനുകൾ ദൈർഘ്യമേറിയതാണ്, പ്രധാന ഊന്നൽ പവർ-ഹിറ്റിങ്ങിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ധോനി വളരെ ശക്തനാണ്. അവൻ ലോകത്തിലെ ഏറ്റവും ശക്തനായ-ഹിറ്ററായി മാറിയിരിക്കുന്നു, മറ്റേതെങ്കിലും ബാറ്റർ അദ്ദേഹത്തോട് അടുത്ത് പോലും എത്തില്ലെന്ന് ഉറപ്പാണ് ”അദ്ദേഹം കൂട്ടിച്ചേർത്തു.