2023 ലെ ഐസിസി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിക്കാൻ മുഹമ്മദ് ഷമിക്ക് സാധിച്ചിട്ടില്ല. പരിക്ക് പറ്റിയ താരം കണങ്കാലിന് ശസ്ത്രക്രിയയെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ശേഷം പരിക്കിൽ നിന്ന് ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ട താരം എൻസിസിയിൽ അടക്കം ചികിത്സയിൽ ആയിരുന്നു.
വരാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഷമിക്ക് കളിക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പ് ഇല്ലെങ്കിലും താൻ ഫിറ്റ് ആണെന്ന് താരം തന്നെ അറിയിച്ചിട്ടുണ്ട്. “എൻ്റെ കണങ്കാലിനും മുട്ടിനും സുഖമാണ്. ഞാൻ 80-90 ശതമാനം ഫിറ്റാണ്, ഒരു ഫാസ്റ്റ് ബൗളറിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്. എത്രയും വേഗം മൈതാനത്തേക്ക് മടങ്ങുകയാണ് എൻ്റെ ലക്ഷ്യം,” മുഹമ്മദ് ഷമി പറഞ്ഞു.
ഏറ്റവും ഫിറ്റ് ആയ കളിക്കാരുടെ പേര് പറയാൻ അദ്ദേഹത്തോട് അടുത്തിടെ ഒരു അഭിമുഖത്തിൽ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ “വിരാട് അവരിലൊരാളാണ്. ഫിറ്റായ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും നമുക്കുണ്ട്. ഞാൻ ബാറ്റ്സ്മാന്മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. ബൗളർമാർ എല്ലായ്പ്പോഴും ശക്തരാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസുമായുള്ള തൻ്റെ ഭാവിയെക്കുറിച്ച് ഷമിക്ക് ഉറപ്പില്ലെങ്കിലും അവസരം ലഭിച്ചാൽ ഒരു ഫ്രാഞ്ചൈസിയെ നയിക്കാൻ തയ്യാറാണ് എന്നും ഷമി പറഞ്ഞു. ഷമിയുടെ സാന്നിധ്യം ബോർഡർ ഗവാസ്ക്കർ ട്രോഫിയിൽ ഇന്ത്യക്ക് അത്യാവശ്യമാണ്.