പ്രതിഭാധനരായ മൂന്ന് ക്രിക്കറ്റ് താരങ്ങൾ അവന്മാർ, വെറൈറ്റി പേരുകൾ പറഞ്ഞ് നൂർ അഹമ്മദ്; അതിലൊന്ന് ആരാധകർക്ക് ഷോക്ക്

അഫ്ഗാനിസ്ഥാൻ്റെ ഇടങ്കയ്യൻ റിസ്റ്റ് സ്പിൻ നൂർ അഹമ്മദ് തൻ്റെ കരിയറിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രതിഭാധനരായ ചില ക്രിക്കറ്റ് കളിക്കാരെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചു. ഏറ്റവും കഴിവുള്ള താരത്തിന്റെ പേർ പറയാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ രസകരമായ തിരഞ്ഞെടുപ്പുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ആയിരിക്കുകയാണ്.

തന്റെ കരിയറിൽ തനിക്ക് ഏറ്റവും കഴിവുള്ള താരത്തെ പറയാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് കോഹ്‌ലി, റാഷിദ് ഖാൻ, ഗിൽ തുടങ്ങിയവരുടെ പേരുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിൻ്റെ അവിഭാജ്യ ഘടകമാണ് യുവ സ്പിൻ താരം. അതിനാൽ തന്നെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പലവട്ടം നേരിടാനുള്ള ഭാഗ്യവും താരത്തിന് ഈ കാലഘട്ടത്തിൽ കിട്ടിയിട്ടുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഐപിഎല്ലിന് പുറമെ അഫ്ഗാനിസ്ഥാനും ഇന്ത്യയും മുഖാമുഖം വന്നപ്പോൾ ഐസിസി ഇവൻ്റുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിലും മുൻ ഇന്ത്യൻ നായകന് പന്തെറിയാനുള്ള അവസരവും താരത്തിന് ലഭിച്ചു. ഇത് കൂടെ സഹതാരം റാഷിദ് ഖാനെയും താരം തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ ആയിട്ടാണ് റാഷിദിനെ വിശേഷിപ്പിക്കുന്നത്.

വൈറ്റ് ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും നിലവിൽ ശ്രീലങ്കൻ പര്യടനത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് (ജിടി) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് നൂരിൻ്റെ മൂന്നാമത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പ്. മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) ഫ്രാഞ്ചൈസിയായ ടെക്‌സാസ് സൂപ്പർ കിംഗ്‌സിൻ്റെ (ടിഎസ്‌കെ) ഇൻസ്റ്റാഗ്രാം ഹാൻഡിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് കളിക്കാരനായി നൂർ തൻ്റെ മൂന്നാമത്തെയും അവസാനത്തെയും കളിക്കാരനായി യുവ ഇന്ത്യൻ പ്രതിഭയെ തിരഞ്ഞെടുത്തു.