ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനുമായുള്ള മത്സരത്തിൽ ഇവർ ഇറങ്ങും; ഇന്ത്യൻ ടീമിൽ സാധ്യത ഉള്ള മാറ്റങ്ങൾ ഇങ്ങനെ

ഇന്ത്യൻ ടീമിന്റെ അടുത്ത ലക്ഷ്യം എന്നത് 2025 ഇൽ പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി നേടുക എന്നതാണ്. പുതിയ കോച്ച് ആയ ഗൗതം ഗംഭിർ എത്തിയ ശേഷം ആയിരിക്കും ഇന്ത്യ ഇതിനു വേണ്ടിയുള്ള പടയൊരുക്കം ആരംഭിക്കുന്നത്. ഏകദിന ഫോർമാറ്റുള്ള ഈ ടൂർണമെന്റിന്റെ ഔദ്യോഗീകമായ ഫിക്‌സചർ പുറത്തു വന്നിട്ടില്ലെങ്കിലും മത്സരങ്ങളെ കുറിച്ചുള്ള നിർണായക കാര്യങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തു വിട്ടിട്ടുണ്ട്. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. വർഷങ്ങളായി ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒരുമിച്ചാണ് ഏറ്റുമുട്ടുന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നത് ലാഹോറിൽ വെച്ചാണ്. ബംഗ്ലദേശും ന്യുസിലാൻഡുമായിട്ടുള്ള മത്സരങ്ങൾക്ക് ശേഷമായിരിക്കും ക്രിക്കറ്റിലെ എൽ ക്ലാസികോ പോരാട്ടം നടക്കുക. ഇരു ടീമുകളും വർഷങ്ങളായി ഐസിസി ടൂർണമെന്റ്സിൽ മാത്രമാണ് മത്സരിക്കുന്നത്. ഇന്ത്യ രോഹിത് ശർമയുടെ കീഴിൽ തന്നെ ആയിരിക്കും ഇറങ്ങുക എന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാഹ്‌ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇന്ത്യ പാകിസ്താനുമായി ഏത് പ്ലെയിങ് ഇലവനുമായിട്ടാണ് ഇറങ്ങുന്നത് എന്ന ആകാംഷ ആരാധകർക്ക് ഉണ്ട്.

ഓപ്പണിങ് പെയർ ആയി രോഹിത് ശർമയും ഗില്ലും ഇറങ്ങാനാണ് സാധ്യത. യശസ്‌വി ജയ്‌സ്വാൾ ഇത് വരെ ഏകദിനത്തിൽ അരങേറിയിട്ടില്ല. ഗിൽ ഏകദിനത്തിൽ മോശം പ്രകടനം കാഴ്ച വെച്ചാൽ ജയ്‌സ്വാളിനായിരിക്കും സാധ്യത കൂടുതൽ. മൂന്നാം സ്ഥാനത് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി തന്നെ ആണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഒരു റൺ മഴ തന്നെ ആണ് കോലിയിൽ നിന്നും പ്രതീഷിക്കുന്നത്. നാലാം സ്ഥാനത് ബാറ്റ് ചെയ്യുനത് ശ്രേയസ് അയ്യർ ആയിരിക്കും. ഏകദിനത്തിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 5 ആം സ്ഥാനത്ത് ഇറങ്ങുന്നത് കെ എൽ രാഹുൽ തന്നെ ആയിരിക്കും. വിക്കറ്റ് കീപ്പർ ആയിട്ട് അദ്ദേഹം വരുമോ എന്ന ഉറപ്പായിട്ടില്ല. ഋഷഭ് പന്തിനും, സഞ്ജു സാംസണും അവസരം കിട്ടുമോ എന്ന ഇത് വരെ ഉറപ്പായിട്ടില്ല. 6 ആം നമ്പറിൽ ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ട്യ ആണ് ഇറങ്ങുന്നത്. അദ്ദേഹം തന്നെ ആയിരിക്കും ഈ ടൂർണമെന്റിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും. 7 ഉം 8 ഉം സ്ഥാനങ്ങളിൽ ഓൾ റൗണ്ടർ സ്പിന്നറുമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർക്കാകും. 9 സ്ഥാനത് സ്പെഷ്യലിസ്റ്റ് ബോളർ കുൽദീപ് യാദവിനായിരിക്കും സാധ്യത. 10ഉം 11ഉം സ്ഥാനങ്ങളിൽ പെയ്സ് ബോളേഴ്‌സ് ആയ ജസ്പ്രീത് ബുമ്രയും, മുഹമ്മദ് ഷമിയും ആണ് വരുന്നത്.

2023 ലോകകപ്പ് കളിച്ചവർ മിക്കവരും തന്നെ ആയിരിക്കും അടുത്ത ചാമ്പ്യൻസ് ട്രോഫിയും കളിക്കുന്നത്. നിലവിൽ ഇന്ത്യ സിംബാവെ ആയിട്ടുള്ള ടി-20 മത്സരത്തിന്റെ തെയ്യാറെടുപ്പുകളുടെ ഇടയിലാണ്. സീനിയർ താരങ്ങൾ ഇല്ലാതെ യുവ നിരയുമായിട്ടാണ് ഇന്ത്യ പര്യടനത്തിന് പോയത്. ശ്രീലങ്കയുമായിട്ടുള്ള സീരീസിലും സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നിവർക്കു ബിസിസിഐ വിശ്രമം അനുവദിച്ചു.