പെർത്തിൽ ബോളർമാരുടെ പറുദീസയായ ട്രാക്കിൽ ഇന്ത്യൻ ബാറ്റർമാരും ബോളര്മാരും ഒരു പോലെ നിറഞ്ഞാടിയ മൂന്നാം ദിനത്തിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിലാണ്. ഓസ്ട്രേലിയക്ക് എതിരെ കളിയുടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ തന്നയാണ് ഡ്രൈവിംഗ് സീറ്റിൽ തുടരുമ്പോൾ ഓസ്ട്രേലിയ ചിത്രത്തിൽ പോലും ഇല്ല.
ഓസ്ട്രേലിയയുടെ അവസാന ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ അവരുടെ മൂന്നു വിക്കറ്റുകളും വീഴ്ത്തി നിൽക്കുന്ന സാഹചര്യത്തിൽ റെക്കോഡ് മാർജിനിൽ ഉള്ള ജയമാണ് സ്വന്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്നത്. ബുംറ 2 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 1 വിക്കറ്റുമാണ് നേടിയത്. നിലവിൽ ഓസ്ട്രേലിയ 12/3 എന്ന നിലയിലാണ് നിൽക്കുന്നത്. ഓസ്ട്രേലിയക്ക് മുന്നിൽ ആദ്യ ഇന്നിങ്സിൽ 533 റൺ ലക്ഷ്യം മുന്നോട്ട് വെച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 487 / 6 നേടി ഡിക്ലയർ ചെയ്തു.
ഓപ്പണർമാരായ യശസ്വി ജൈസ്വാളും എന്തായാലും aകെ എൽ രാഹുലും കൂടെ 201 റൺസ് കൂട്ടുകെട്ട് നേടി ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാക്കി. ഇന്നലെ 90 റൺ എടുത്ത് പുറത്താകാതെ നിന്ന ജയ്സ്വാൾ ഇന്ന് മൂന്നാം ദിനത്തിൽ തകർപ്പൻ സെഞ്ചുറി ആണ് നേടിയത്. ഒപ്പം രാഹുൽ നന്നായി കളിച്ച ശേഷം 77 റൺ എടുത്ത് മടങ്ങി. ശേഷം ദേവദത്ത് പടിക്കൽ 25 റൺസും നേടി പുറത്തായപ്പോൾ ഋഷഭ് പന്ത്, ദ്രുവ് ജുറൽ എന്നിവർ 1 റൺസും നേടി പുറത്തായി. എന്നിരുന്നാലും കോഹ്ലി ഫോം വീണ്ടെടുത്ത് നേടിയ തകർപ്പൻ സെഞ്ച്വറി ആയിരുന്നു ഇന്നത്തെ പ്രധാന ആകർഷണം. ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ഫോർമാറ്റിൽ കോഹ്ലി നേടിയ സെഞ്ച്വറി ആഘോഷത്തിന് വകയുണ്ടാക്കി. താരത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു.
ഇന്ന് സമ്പൂർണാധിപത്യത്തിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോൾ മുന്നിൽ നിന്ന് നയിക്കാൻ ബുംറ ആവശ്യപ്പെട്ടത് കോഹ്ലിയോട് ആയിരുന്നു. എന്നാൽ കോഹ്ലിയെ ആകട്ടെ ഇന്നത്തെ പ്രധാന ഹീറോ ജയ്സ്വാളിനോട് മുന്നിൽ നടക്കാൻ ആവശ്യപ്പെട്ടു. ശേഷം ബുംറ ഇരുവരും ഒന്നിച്ച് മുന്നിൽ നടക്കട്ടെ എന്ന് പറയുകയും താരങ്ങൾ അത് അനുസരിക്കുകയും ചെയ്തു.
Read more
എന്തായാലും ഈ വീഡിയോ വൈറലായിരിക്കുകയാണ്.