സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) മുന്നേറ്റ താരം നിതീഷ് കുമാർ റെഡ്ഡി, ഐപിഎൽ 2024 ലെ തൻ്റെ മികച്ച പ്രകടനങ്ങൾക്ക് ഒടുവിൽ അംഗീകാരം കിട്ടിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തനിക്ക് മോശം സമയത്ത് പിന്തുണ നൽകിയ അച്ഛന് നന്ദി പറഞ്ഞ താരം അവരെ പറ്റി “ഒരു കാലത്ത് കമന്റ് അടിച്ചവർ” ഇപ്പോൾ അവരെ അത്താഴത്തിന് ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംബാബ്‌വെക്ക് എതിരെ 5 മത്സരങ്ങളുടെ ഇന്ത്യൻ ടി 20 ടീമിൽ ഇടം കണ്ടെത്തിയതിന് തൊട്ടുപിന്നലെയാണ് പ്രതികരണം വന്നത്.
നിതീഷിൻ്റെ പിതാവ് മുത്യാല റെഡ്ഡിക്ക് രാജസ്ഥാനിലേക്ക് സ്ഥലംമാറ്റം ലഭിച്ചത് മകന് എട്ട് വയസ്സുള്ളപ്പോൾ ആന്ധ്രയിൽ ക്രിക്കറ്റ് പരിശീലനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴാണ്. മകനെ ക്രിക്കറ്റ് താരമാക്കണമെന്ന സ്വപ്നവുമായി ജോലി രാജിവച്ച് നിതീഷിൻ്റെ യാത്രയ്ക്കും പരിചരണത്തിനും വേണ്ടി ജീവിതം സമർപ്പിച്ചു.
“എല്ലാ വിമർശനങ്ങൾക്കിടയിലും, എൻ്റെ മകൻ വലുതാകുമെന്ന് എൻ്റെ അച്ഛൻ എങ്ങനെയെങ്കിലും വിശ്വസിച്ചു,” നിതീഷ് ന്യൂസ് 18 ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു, “അദ്ദേഹത്തെ പരിഹസിക്കുന്ന ആളുകൾ ഇപ്പോൾ എന്നെ പ്രശംസിക്കാൻ എൻ്റെ പിതാവിനെ വിളിക്കും അല്ലെങ്കിൽ എന്നെയും അച്ഛനെയും അത്താഴത്തിന് ക്ഷണിക്കും. പുരോഗതി എല്ലാം കാണാം. എൻ്റെ അച്ഛന് നഷ്ടപെട്ട ബഹുമാനം തിരികെ ലഭിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.” നിതീഷ് പറഞ്ഞു,
Read more
സീസണിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുമ്പോൾ 33.67 ശരാശരിയിലും 142.92 സ്‌ട്രൈക്ക് റേറ്റിലും 303 റൺസ് നേടിയ നിതീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി, ഈ വർഷത്തെ എമർജിംഗ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.