ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിന് ഒരു ഉപദേശം നൽകി രംഗത്ത് വന്നിരിക്കുകയാണ് . റിസർവ്‌സിൽ മാത്രം ഇടംപിടിച്ചതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഗില്ലിന് അടുത്തിടെ സ്ഥാനം നഷ്ടപ്പെട്ടു. ഗില്ലിനു ഇത് നിരാശ ആണെങ്കിലും താരത്തിന് തിരിച്ചുവരാൻ പറ്റുമെന്നും ശക്തമായി പോരാടാൻ പറഞ്ഞിരിക്കുകയാണ് സെവാഗ്.

“ടി20 ലോകകപ്പ് റിസെർവ്സിൽ അദ്ദേഹത്തിൻ്റെ പേര് ഉള്ളത് ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. കെഎൽ രാഹുലും റുതുരാജ് ഗെയ്‌ക്‌വാദും അതിലില്ല. ഗില് അടുത്ത തവണ ടീമിലെത്താൻ ശ്രദ്ധിക്കണം ഏറ്റവും മികച്ച പ്രകടനം നടത്തണം അതിനായി. അടുത്ത തവണ ഒരവസരം കിട്ടിയാൽ അത് മുതലാക്കണം. മികച്ച സ്‌ട്രൈക്ക് റേറ്റിൽ റൺസ് സ്‌കോറുചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അതിനാൽ അദ്ദേഹത്തെ മാറ്റിനിർത്താൻ കഴിയില്ല, ”സെവാഗ് പറഞ്ഞു.

“എൻ്റെ കാലത്ത് ഞങ്ങൾക്ക് ഗാംഗുലിയും സച്ചിനും ദ്രാവിഡും ലക്ഷ്മണും ഉണ്ടായിരുന്നു. മറ്റുള്ളവർ എത്ര റൺസ് നേടിയെന്നത് പ്രശ്നമല്ല, അവർ ഒരിക്കലും റൺസ് നേടുന്നത് നിർത്താത്തതിനാൽ അവർ പുറത്തുപോയില്ല. അവർ തുടർച്ചയായി റൺസ് നേടിയാൽ അവരെ എങ്ങനെ വീഴ്ത്തും? ഇതാണ് ശുഭ്മാൻ ഗിൽ പഠിക്കേണ്ടത്. ഒരിക്കൽ അദ്ദേഹം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയും ലോകകപ്പിന് ശേഷം പതിവായി കളിക്കുകയും ചെയ്താൽ, അത്തരമൊരു അവസരം വീണ്ടും ഉണ്ടാകാൻ അനുവദിക്കരുത്. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും വലിയ സ്കോർ നേടുകയും ചെയ്യുക, കാരണം വലിയ സ്കോറുകൾ ആത്യന്തികമായി നിങ്ങളെ രക്ഷിക്കും, ”സെവാഗ് തുടർന്നു പറഞ്ഞു.

Read more

അടുത്ത സൂപ്പർ സ്റ്റാറായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന താരത്തിൽ നിന്ന് കൂടുതൽ മികച്ച പ്രകടനമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.