സമനിലക്ക് ഇടയിലും ഇന്ത്യക്ക് സന്തോഷം നൽകി രണ്ട് വാർത്തകൾ, ഓസ്‌ട്രേലിയക്ക് കിട്ടിയത് വമ്പൻ പണി; സൂപ്പർ താരം പുറത്തേക്ക്

ആദ്യ മൂന്ന് ടെസ്റ്റുകളിൽ ഗാബയിൽ കളിച്ച ഇന്ത്യ ആണോ അവസാന രണ്ട് ദിവസവും കളത്തിൽ ഇറങ്ങിയത്? ഇങ്ങനെ ഒരു സംശയം ആരാധകർക്ക് തോന്നിയാലും കുറ്റം പറയാൻ പറ്റില്ല. കാരണം ആദ്യ മൂന്ന് ദിവസം എങ്ങനെ എങ്കിലും ഈ ടെസ്റ്റ് ഒന്ന് അവസാനിച്ചാൽ മതിയെന്ന് ആരാധകർ ചിന്തിച്ച സ്ഥലത്ത് നിന്ന് ഈ ടെസ്റ്റ് വേണമെങ്കിൽ ജയിക്കാം എന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. ഇന്ന് മഴ കാരണം മത്സരം പൂർണമായി നടന്നില്ലെങ്കിലും ഓസ്‌ട്രേലിയക്ക് എതിരെ ജയത്തിന് തുല്യമായ സമനില തന്നെയാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നലെ ആകാശ് ദീപ് – ബുംറ സഖ്യത്തിന്റെ അസാധ്യ ചെറുത്തുനിൽപ്പിലൂടെ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് കൊറയ 445 റൺസിന് എതിരെ ബാറ്റ് ചെയ്ത് 260 റൺസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ കളി മറന്ന ഓസ്ട്രേലിയ 89 – 7 എന്ന നിലയിൽ ഡിക്ളയർ ചെയ്യുക ആയിരുന്നു. ഇന്ത്യക്ക് മുന്നിൽ 275 റൺ ലക്‌ഷ്യം എതിരാളികൾ മുന്നോട്ട് വെച്ചെങ്കിലും ഇന്ത്യ 8 – 0 എന്ന നിലയിൽ നിൽക്കെ മഴ എത്തി മത്സരം ഉപേക്ഷിക്കുക ആയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് അടുത്ത ടെസ്റ്റ് സ്വന്തമാക്കാൻ സാധിച്ചാൽ ബോർഡർ ഗവാസ്‌ക്കർ ട്രോഫി കൈവിടില്ല എന്ന് ഉറപ്പിക്കാൻ പറ്റുമെന്നുള്ളതാണ് ഏറ്റവും വലിയ പോസിറ്റീവ് വാർത്ത. ഇന്ത്യയെ സംബന്ധിച്ച് തോൽവി ഉറപ്പിച്ച ഒരു ടെസ്റ്റിൽ നിന്ന് മനോഹരമായി തിരിച്ചുവരാൻ സാധിച്ചത് അടുത്ത ടെസ്റ്റിലേക്ക് ഇറങ്ങുമ്പോൾ സന്തോഷം നൽകുന്ന കാര്യമാണ്. പ്രത്യേകിച്ച് ആകാശ് ദീപും ബുംറയും ബാറ്റിങ്ങിൽ കാണിച്ച പോരാട്ടവീര്യത്തിന് അവർ കൈയടിക്കും.

ഈ ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയ്ക്കായി ഏറ്റവും മനോഹരമായി കളിച്ച താരങ്ങളിൽ ഒരാളായ ട്രാവിസ് ഹെഡിന് ഇന്ന് ബാറ്റിംഗിനിടെ പരിക്ക് പറ്റിയിരിക്കുകയാണ്. അത് അദ്ദേഹത്തെ അടുത്ത ടെസ്റ്റിൽ നിന്ന് ടീമിൽ നിന്ന് പുറത്താക്കും. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ജോഷ് ഹെയ്‌സിൽവുഡ് കൂടി ഇല്ലാത്ത സാഹചര്യത്തിൽ ഇത് തിരിച്ചടിയാണ്.