ഒറ്റ ദിവസം രണ്ട് ടീം പ്രഖ്യാപനം, ഞെട്ടിച്ച് ഇന്ത്യ; സർപ്രൈസ് താരങ്ങൾക്കും ഇടം, മലയാളി ആരാധകർക്കും ആവേശം

ഇന്നലെ ഒറ്റ ദിവസം കൊണ്ട് രണ്ട് പരമ്പരകൾക്കുള്ള ടീം പ്രഖ്യാപനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ബിസിസിഐ. സൗത്താഫ്രിക്കൻ പരമ്പരക്കുള്ള ടി 20 ടീമിനെയും ഓസ്‌ട്രേലിയക്ക് എതിരെ നടക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്കുള്ള ടീമിനെയുമാണ് ബിസിസിഐ പ്രഖ്യാപിച്ചിച്ചത്. ടി 20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കുമ്പോൾ ടെസ്റ്റ് ടീമിന്റെ നായകൻ രോഹിത് ശർമ്മ തന്നെയാണ്.

മികച്ച് ഫോമിൽ കളിക്കുന്ന കുൽദീപ് യാദവിന് ഇടമില്ല എന്നുള്ളതാണ് ടെസ്റ്റ് ടീം പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. പരമ്പരക്കുള്ള ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച മുഹമ്മദ് ഷമിയും ടൂർണമെന്റിന്റെ ഭാഗമായി ഉണ്ടാകില്ല. പരിക്കാണ് താരത്തിനെ ചതിച്ചത്. എന്നാൽ പുതുമുഖങ്ങളായ ഹർഷിത് റാണാ, നിതീഷ് കുമാർ റെഡ്ഢി തുടങ്ങി താരങ്ങൾക്ക് ടെസ്റ്റ് ടീമിൽ ഇടം കിട്ടുകയും ചെയ്തു. ഇരുവരും ബംഗ്ലാദേശ് ടി 20 പരമ്പരക്കുള്ള ടീമിന്റെ ഭാഗമായിരുന്നു. മുകേഷ് കുമാർ, നവദീപ് സൈനി, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിന്റെ ട്രാവലിംഗ് റിസേർവ് ആയി ഓസ്‌ട്രേലിയക്ക് പോകുന്നത്.

ടി 20 പരമ്പരയിലേക്ക് വന്നാൽ പുതുമുഖങ്ങൾക്കാണ് ടീമിൽ അവസരം കൂടുതലായി കൊടുത്തിരിക്കുന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവരാണ് യുവതാരങ്ങളെ നയിക്കാനുള്ള ചുമതലയുള്ള മൂന്ന് പരിചയസമ്പന്നരായ താരങ്ങൾ. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ബംഗ്ലാദേശ് പരമ്പരയിലെ പോലെ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും, തിലക് വർമ്മ, സൂര്യകുമാർ, ഹാർദിക് എന്നിവരാണ് മധ്യനിരയുടെ കരുത്തായി ഉണ്ടാകുക.

അർഷ്ദീപ് സിംഗ് ആണ് ബോളിങ് ഡിപ്പാർട്മെന്റ് നയിക്കുക. അദ്ദേഹത്തിന് അവേഷ് ഖാൻ്റെയും യാഷ് ദയാലിൻ്റെയും സഹായം ഉണ്ടാകും.. അക്‌സർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാർ. ബാംഗ്ലൂർ താരം വിജയകുമാർ വൈശാഖിനും ടീമിൽ ഇടം കിട്ടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (ഡബ്ല്യുകെ), റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ (ഡബ്ല്യുകെ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.

ഓസ്‌ട്രേലിയൻ പരമ്പരക്കുള്ള ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത് (ഡബ്ല്യുകെ), സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (ഡബ്ല്യുകെ), ആർ അശ്വിൻ, ആർ ജഡേജ, മൊഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ.