അണ്ടര്‍ 19 ലോക കപ്പ് ; ഇന്ത്യയുടെ നായകനും ഉപനായകനും അര്‍ദ്ധസെഞ്ച്വറി ; മൂന്നാം വിക്കറ്റില്‍ ഉജ്ജ്വല കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ 200 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് കാഴ്ചവെച്ച നായകനും ഉപനായകനും അവസരോചിതമായി ബാറ്റ് വീശിയതിനെ തുടര്‍ന്ന്് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ സ്‌കോര്‍. ഓപ്പണര്‍മാര്‍ എളുപ്പം പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ നായകന്‍ യാഷ് ധുള്ളും ഉപനായകന്‍ ഷെയ്ഖ് റഷീദും കണ്ടെത്തിയ മികച്ച കൂട്ടുകെട്ട് ഇ്ന്ത്യയ്ക്ക് തുണയായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി നായകന്‍ യാഷ് ധുള്‍ സെഞ്ച്വറി നേടിയപ്പോള്‍ ഉപനായകന്‍ ഷെയ്ഖ് റഷീദ് സെഞ്ച്വറിയ്ക്ക് ആറ് റണ്‍സ് പുറകില്‍ പുറത്തായി. 106 പന്തില്‍ നിന്നുമായിരുന്നു യാഷ് ധുള്‍ സെഞ്ച്വറി നേടിയത്. 10 ബൗണ്ടറികള്‍ നേടി. ഒരു സിക്‌സറുകളും പറത്തി. 110 പന്തുകളില്‍ 110 റണ്‍സ് എടുത്ത് ധൂള്‍ റണ്ണൗട്ടാകുകയായിരുന്നു. റഷീദിന്റെ ഷോട്ട് നിസ്‌ബെത്തിന്റെ കയ്യില്‍ തട്ടി നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപില്‍ പതിക്കുകയായിരുന്നു. ധുള്‍ ഈ സമയത്ത് ക്രീസിന് വെളിയലായിരുന്നു.

തൊട്ടുപിന്നാലെ റഷീദ് നിസ്‌ബെത്തിന്റെ പന്തില്‍ സിന്‍ഫീല്‍ഡ് പിടിച്ചും പുറത്തായി. 108 പന്തിലായിരുന്നു ഷെയ്ഖിന്റെ 94 റണ്‍സ്. എട്ടു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. മൂന്നാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ട് 199 പന്തില്‍ 200 റണ്‍സ് എടുത്തു. ഓപ്പണര്‍ അംഗരീഷ് രഘുവംശിയും ഹാര്‍നൂര്‍ സിംഗുമാണ് നേരത്തേ പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ആറ് റണ്‍സിന് രഘുവംശി സാല്‍സ്മാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയപ്പോള്‍ ഹാര്‍നൂര്‍ സിംഗ് 16 റണ്‍സിന് നിസ്ബെറ്റിന്റെ പന്തില്‍ സ്നെല്‍ പിടികൂടുകയായിരുന്നു.