വിറക്കില്ല, സെഞ്ച്വറിയുമായി കോഹ്ലിയുടെ ഗര്‍ജനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 335 റണ്‍സിനെതിരെ മൂന്നാം ദിവസം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവകം കിട്ടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയിലാണ്.

സെഞ്ച്വറി തികച്ച വിരാട് കോഹ്ലിയ്‌ക്കൊപ്പം 23 റണ്‍സുമായി ആര്‍ അശ്വിനാണ് ക്രീസില്‍. 146 പന്തില്‍ 10 ബൗണ്ടറി സഹിതമാണ് കോഹ്ലി സെഞ്ച്വറി നേടിയത്. കോഹ്ലിയുടെ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

15 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ വിക്കറ്റാമ് ഇന്ത്യയ്്ക്ക് ഇന്ന് നഷ്ടമായത്. പിലാന്തര്‍ പാണ്ഡ്യയെ റണ്ണൗട്ടാക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയ്ക്കായി മുരളി വിജയ്‌ക്കൊപ്പമാണ് ഇന്ത്യയെ കോഹ്ലി മാന്യമായ നിലയിലെത്തിച്ചത്. മുരളി വാജയ് 46 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ (10), പൂജാര (0), രോഹിത്ത് ശര്‍മ്മ (10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

നേരത്തെ ഹാഷിം അംലയുടേയും മര്‍ക്കരത്തിന്റേയും ഡുപ്ലെസിസിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക 335 റണ്‍സ് എടുത്തത്. അംല 82ഉം ഡുപ്ലെസിസിസ് 63ഉം മര്‍ക്കരം 94ലും റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ്മ മൂന്നും ആര്‍ അശ്വിന്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി.