ഞങ്ങളാണ് ഇന്ത്യയേക്കാൾ മികച്ചത്, ഭാഗ്യം കൊണ്ടാണ് അന്നവർ ജയിച്ചത്; തുറന്നടിച്ച് ഷദാബ് ഖാൻ

2022ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ തോറ്റെങ്കിലും തങ്ങളായിരുന്നു മികച്ച ടീമെന്ന് പാകിസ്ഥാൻ ഓൾറൗണ്ടർ ഷദാബ് ഖാൻ പറയുന്നു . ലോകം മുഴുവൻ കാത്തിരിക്കുന്ന പോരാട്ടമായതിനാൽ തന്നെ ആ പോരാട്ടം ഇരുടീമുകൾക്കും വളരെ പ്രധാനപ്പെട്ടത് ആണെന്നും ഇരുടീമുകളും അവസാനം വരെ പോരാടി മത്സരം ജയിക്കാൻ ശ്രമിക്കുമെന്നും ഷദാബ് പറയുന്നു.

ഗ്രൂപ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒന്നായിരുന്നു ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. 159 റൺസ് പ്രതിരോധിച്ച , പാക്കിസ്ഥാന്റെ ബൗളിംഗ് ആക്രമണം ഇന്ത്യൻ മണ്ണിരയെ തകർത്തെറിയുമെന്ന് തോന്നിച്ചു. എന്നിരുന്നാലും തൻറെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച കോഹ്‌ലിയുടെ മികവിൽ ഇന്ത്യ മത്സരം സ്വന്തമാക്കുക ആയിരുന്നു.

സ്കൈ സ്പോർട്സുമായുള്ള ഒരു ചാറ്റിൽ നാസർ ഹുസൈനുമായി സംസാരിച്ച ഷദാബ്, 100 ശതമാനം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്നത്തെ മത്സരത്തിലെ വിജയം കൊണ്ട് ഇന്ത്യയാണ് മികച്ച ടീമെന്ന് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു.

“ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം നൽകാൻ ആഗ്രഹിച്ചു, അത് നൽകിയാൽ ജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അന്നത്തെ കളിയിൽ ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം നൽകി. നിർഭാഗ്യവശാൽ ഞങ്ങൾ ജയിച്ചില്ല. അന്ന് ഇന്ത്യയേക്കാൾ നന്നായി കളിച്ചത് ഞങ്ങൾ തന്നെ ആയിരുന്നു. മികച്ച രീതിയിൽ കളിച്ചെങ്കിലും ഭാഗ്യം ഞങ്ങളോടൊപ്പം ഇല്ലായിരുന്നു. ലോകകപ്പ് ജയിച്ചില്ലെങ്കിലും ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നടന്നാൽ ഇന്ത്യയെ തോൽപിക്കണം, അവർക്ക് ഞങ്ങളെയും. അത് വലിയ പോരാട്ടമാണ്. ആ സമ്മർദ്ദം ഞങ്ങൾക്ക് ഇന്ന് ഫൈനലിൽ ഉണ്ട്.”

ഈ ടൂർണമെന്റിൽ ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങിയ താരം മാൻ ഓഫ് ദി ടൂർണമെന്റ് ആകാനുള്ള പട്ടികയിൽ മുന്നിലാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം