2022ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ തോറ്റെങ്കിലും തങ്ങളായിരുന്നു മികച്ച ടീമെന്ന് പാകിസ്ഥാൻ ഓൾറൗണ്ടർ ഷദാബ് ഖാൻ പറയുന്നു . ലോകം മുഴുവൻ കാത്തിരിക്കുന്ന പോരാട്ടമായതിനാൽ തന്നെ ആ പോരാട്ടം ഇരുടീമുകൾക്കും വളരെ പ്രധാനപ്പെട്ടത് ആണെന്നും ഇരുടീമുകളും അവസാനം വരെ പോരാടി മത്സരം ജയിക്കാൻ ശ്രമിക്കുമെന്നും ഷദാബ് പറയുന്നു.
ഗ്രൂപ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒന്നായിരുന്നു ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. 159 റൺസ് പ്രതിരോധിച്ച , പാക്കിസ്ഥാന്റെ ബൗളിംഗ് ആക്രമണം ഇന്ത്യൻ മണ്ണിരയെ തകർത്തെറിയുമെന്ന് തോന്നിച്ചു. എന്നിരുന്നാലും തൻറെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച കോഹ്ലിയുടെ മികവിൽ ഇന്ത്യ മത്സരം സ്വന്തമാക്കുക ആയിരുന്നു.
സ്കൈ സ്പോർട്സുമായുള്ള ഒരു ചാറ്റിൽ നാസർ ഹുസൈനുമായി സംസാരിച്ച ഷദാബ്, 100 ശതമാനം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്നത്തെ മത്സരത്തിലെ വിജയം കൊണ്ട് ഇന്ത്യയാണ് മികച്ച ടീമെന്ന് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു.
“ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം നൽകാൻ ആഗ്രഹിച്ചു, അത് നൽകിയാൽ ജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അന്നത്തെ കളിയിൽ ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം നൽകി. നിർഭാഗ്യവശാൽ ഞങ്ങൾ ജയിച്ചില്ല. അന്ന് ഇന്ത്യയേക്കാൾ നന്നായി കളിച്ചത് ഞങ്ങൾ തന്നെ ആയിരുന്നു. മികച്ച രീതിയിൽ കളിച്ചെങ്കിലും ഭാഗ്യം ഞങ്ങളോടൊപ്പം ഇല്ലായിരുന്നു. ലോകകപ്പ് ജയിച്ചില്ലെങ്കിലും ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നടന്നാൽ ഇന്ത്യയെ തോൽപിക്കണം, അവർക്ക് ഞങ്ങളെയും. അത് വലിയ പോരാട്ടമാണ്. ആ സമ്മർദ്ദം ഞങ്ങൾക്ക് ഇന്ന് ഫൈനലിൽ ഉണ്ട്.”
Read more
ഈ ടൂർണമെന്റിൽ ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങിയ താരം മാൻ ഓഫ് ദി ടൂർണമെന്റ് ആകാനുള്ള പട്ടികയിൽ മുന്നിലാണ്.