ഷമിയെ നേരിടാൻ ഞങ്ങളുടെ അടുത്ത് പദ്ധതിയുണ്ട്, അവിടെ നാളെ ഞങ്ങൾ അത് ചെയ്യും: പാറ്റ് കമ്മിൻസ്

2023-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടീമിനെ നയിക്കുമ്പോൾ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചരിത്രത്തിലേക്ക് കണ്ണുംനട്ട് നിൽക്കുകയാണ്. ഓസ്‌ട്രേലിയ ആറാം ലോകകപ്പ് കിരീടം നേടി തങ്ങളുടെ ലോക വേദിയിലെ അപ്രമാദിത്വം ഉറപ്പിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

തുടർച്ചയായ രണ്ട് തോൽവികളോടെയാണ് തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ചത്. ശേഷം തുടർച്ചയായി ഏഴ് വിജയങ്ങളുമായി സെമിഫൈനലിലേക്ക് കുതിച്ചു. സെമിഫൈനലിൽ, അവർ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി, ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയുമായി കളിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് ആവേശകരമായ പോരാട്ടം ആണ്.

അവസാന 8 മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ഒരു മത്സരം കൂടി ജയിച്ച് ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ആ യാത്രയിൽ സ്വപ്‌നങ്ങൾ തകർത്തെറിയാൻ കഴിയുന്ന ഒരാൾ ഇന്ത്യയുടെ ഫോമിലുള്ള ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയാണ്. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിലുള്ള താരം ഓസ്‌ട്രേലിയൻ ക്യാമ്പിനെ പേടിപ്പിക്കുന്നുണ്ട്.

ഫൈനലിന് മുമ്പ്, മുഹമ്മദ് ഷമി ഓസ്‌ട്രേലിയക്ക് വലിയ ഭീഷണിയാകുമെന്ന് പാറ്റ് കമ്മിൻസ് സമ്മതിച്ചു. അതേസമയം, ഫോമിലുള്ള പേസറെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഓസ്‌ട്രേലിയൻ നായകൻ വ്യക്തമാക്കി. അദ്ദേഹത്തെ സഹതാരങ്ങൾ തന്നെ ഒരുപാട് നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു.

“അദ്ദേഹം ഈ ലോകകപ്പ് വേദിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഞങ്ങളുടെ താരങ്ങൾ അവനെ ഒരുപാട് തവണ നേരിട്ടിട്ടുണ്ട് . അതിനാൽ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം അവനെതിരെ നടത്തും ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ